അയോധ്യയിൽ രാംലല്ലയെ വരവേൽക്കാൻ അദാനിയും അംബാനിയും തയ്യാർ

ഡൽഹി : അയോധ്യയിൽ രാംലല്ലയെ വരവേൽക്കാൻ സ്വകാര്യ കമ്പനികളും ഒരുങ്ങിക്കഴിഞ്ഞു . അയോധ്യയിലെത്തുന്ന ഭക്തർക്ക് ജിലേബികൾ വിതരണം ചെയ്യുന്നത് അദാനി ​ഗ്രൂപ്പാണ് . ഒപ്പം ഭക്ഷണശാലയും ഒരുക്കും . ഇന്ത്യയിലെ വൻകിട ബിസിനസ് ഗ്രൂപ്പായ റിലയൻസ് ജനുവരി 22 ന് രാജ്യത്തുടനീളമുള്ള ഓഫീസുകളിൽ അവധി നൽകാൻ തീരുമാനിച്ചു .

ഐടിസി ഗ്രൂപ്പ് കമ്പനിയായ മംഗൾദീപ് രാമക്ഷേത്രത്തിൽ ആരാധനയ്‌ക്കായി അടുത്ത 6 മാസത്തേക്കുള്ള ധൂപവർഗ്ഗങ്ങളാണ് നൽകി.അയോധ്യയിലെത്തുന്ന ഭക്തർക്ക് ശുദ്ധജലം വിതരണം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ‍‍

അതേ സമയം റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനെത്തും . അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്‌ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഇവിടേയ്‌ക്ക് എത്തിച്ചേരും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments