Sports

പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില; അരങ്ങേറ്റം കുറിച്ച് ലൂയിസ് സുവാരസ്

സാൻസാൽവദോർ: മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. എൽസാൽവദോറിനെതിരായ മത്സരം ​ഗോൾ രഹിതമായി അവസാനിച്ചു. ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് അരങ്ങേറ്റം കുറിച്ചു. ആദ്യ പകുതിയിൽ മയാമി ജഴ്സിയിൽ സുവാരസ് കളിച്ചു. എന്നാൽ രണ്ടാം പകുതിയിൽ സുവാരസിന് പകരം ലിയോനാർഡോ കാമ്പാന കളത്തിലിറങ്ങി.

മത്സരത്തിന്റെ ആദ്യ പകുതി ഇന്റർ മയാമിക്ക് അനുകൂലമായിരുന്നു. ആദ്യ പകുതിയുടെ 67 ശതമാനവും മെസ്സിയും സംഘവും പന്ത് നിയന്ത്രിച്ചു. എന്നാൽ ​ഗോൾ നേടാൻ മയാമിക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിലുടനീളം ഇന്റർ മയാമി നിരവധി അവസരവും സൃഷ്ടിച്ചു. എന്നാൽ എൽസാൽവദോർ താരങ്ങളുടെ പ്രതിരോധ മികവും ​ഒപ്പം ​ഗോൾപോസ്റ്റിന് മുന്നിലെ മരിയോ മാർട്ടിനെസിന്റെ മിന്നും പ്രകടനവും ഇന്റർ മയാമിക്ക് ​പല തവണ ​ഗോളുകൾ നിഷേധിച്ചു.

ആദ്യ പകുതിയുടെ തനിയാവർത്തനമാണ് രണ്ടാം പകുതിയിലും നടന്നത്. മെസ്സിയും സംഘവും കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. പക്ഷേ ​ഗോൾ വല ചലിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ 2024ലെ ആദ്യ മത്സരം മെസ്സിക്കും സംഘത്തിനും സമനിലയോടെ തുടങ്ങേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *