Crime

വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്…. അപേക്ഷയുമായി സുരേഷ് ​ഗോപി

തിരുവനന്തപുരം :കുറച് ദിവസങ്ങളായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയും മകൾ ഭാഗ്യസുരേഷുമാണ് സോഷ്യൽ മീഡിയയിലെ താരം. മകളായ ഭാ​ഗ്യയുടെ കല്യാണ വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയ നിറയെ. കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും ഇതിന് പിന്നിലുള്ള രാഷ്ട്രീയ അജണ്ടകളും എല്ലാം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി.

എന്നാൽ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം അതൊന്നുമല്ല. സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യ കല്യണത്തിന് ധരിച്ച സ്വർണ്ണത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.അതിനെ നല്ല രീതിയിലും മോശം രീതിയിലും വ്യാഖ്യാനിക്കുകയാണ്. എന്നാൽ തന്റെ മകളുടെ ഏറ്റവും നല്ല നിമിഷത്തെ മോശമായി ചിത്രീകരിക്കുന്നത് ശ്ര​ദ്ധയിൽപ്പെട്ടതോടെ സുരേഷ് ​ഗോപി നേരിട്ട് പ്രതികരിച്ചിരിക്കുകയാണ്.

തന്റെ മകളുടെ സ്വർണത്തെ കുറിച്ച് ഓർത്ത് ആരും വേവലാതിപ്പെടണ്ട.. എല്ലാം താൻ കൃത്യമായി ജിഎസ് ടി നൽകി വാങ്ങിയതാണെന്ന് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചു.


അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം :- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ – ഓരോ ഭാഗവും – അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും ഉപയോഗിച്ച് എല്ലാം ബില്ലും കൃത്യമായി അടച്ചു.

ഡിസൈനർമാർ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു, ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുള്ളതായിരുന്നു. ദയവായി ഇത് ചെയ്യുന്നത് നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്.

Leave a Reply

Your email address will not be published. Required fields are marked *