കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി.
ഓള്‍ ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ ചാണ്ടി: ഒരു നിഷ്‌കാമ കര്‍മയോഗി’എന്ന പുസ്തകം എറണാകുളം സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും നടപ്പിലായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നതിനാലാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു സ്റ്റാര്‍ട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലായിരുന്നു.
ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കും ഡോ. മറിയ ഉമ്മനും നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രമുഖരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം എഡിറ്റ് ചെയ്തത് ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. പി.എസ്. ശ്രീകുമാറാണ്
. എഐപി സി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാല്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഐ.കെ. രാജു, പി.എസ്.ശ്രീകുമാര്‍, എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ഫസലു റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.