
Kerala
ഉപതിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി
കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് കാരണം മലപ്പുറം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
തിരഞ്ഞെടുപ്പ് നടക്കുന്ന 11,12 തുടങ്ങിയ രണ്ട് ദിവസങ്ങളിലാണ് അവധിയുള്ളത്. പോളിംഗ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്.