പൊതുമുതൽ നശിപ്പിച്ച കേസ്; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

PA Muhammad Riyas, Kerala Tourism Minister

മലപ്പുറം: 2013-ൽ മലപ്പുറത്തുനടന്ന ഡി.വൈ.എഫ്.ഐ. മാർച്ചിനിടെ കെ.എസ്.ആർ.ടി.സി. ബസിന്റെ ചില്ലു തകർത്ത കേസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ജാമ്യം. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽനിന്നാണ് മന്ത്രി ചൊവ്വാഴ്ച രാവിലെ നേരിട്ടു ഹാജരായി ജാമ്യമെടുത്തത്.

അക്രമത്തിൽ 13,000 രൂപയുടെ നഷ്ടമുണ്ടായെന്നു കാണിച്ച് മലപ്പുറം പോലീസാണ് കേസെടുത്തത്. മലപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വാറണ്ടും പുറപ്പെടുവിപ്പിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച രാവിലെ 11-ഓടെ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്. 10 പ്രതികളുള്ള കേസിൽ ഏഴാം പ്രതിയാണ് മന്ത്രി റിയാസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments