‘വളരെ ജനുവിനായ വ്യക്തിയാണ്, വളരെ പാവമാണ്’; കാമുകനെ കുറിച്ച് വാചാലയായി നടി സ്വാസിക

പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നടി സ്വാസിക. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബിനെയാണ് നടി വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. പ്രണയവിവാഹമാണെന്നും രണ്ട് വർഷമായി തങ്ങൾ പരിചയത്തിലായിട്ടെന്നും സ്വാസിക പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മനംപോലെ മംഗല്യം’ സീരിയലിൽ അഭിനയിക്കുമ്പോഴാണ് തങ്ങൾ പരിചയപ്പെട്ടതെന്നും പെട്ടെന്ന് തന്നെ സൗഹൃദത്തിലായെന്നും സ്വാസിക പറയുന്നു. ആ സൗഹൃദം തുടർന്ന് പോകുകയായിരുന്നു. ഷൂട്ട് തീർന്നിട്ടും അടുപ്പം കാത്ത് സൂക്ഷിച്ചു. ആ അടുപ്പം പിന്നീട് പ്രണയമായി’, സ്വാസിക പറയുന്നു.

തന്റെ ജോലിയെ വളരെ മനസിലാക്കുന്ന പങ്കാളിയാണ് പ്രേം എന്ന് സ്വാസിക പറയുന്ന. ‘വളരെ ജനുവിനായ വ്യക്തിയാണ് അദ്ദേഹം. വളരെ പാവമാണ്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് പ്രേം ഈ ഫീൽഡിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ ബുദ്ധിമുട്ടുകളെ കുറിച്ചും അവസരങ്ങൾ ലഭിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ചുമെല്ലാം കൃത്യമായി പ്രേമിന് അറിയാം. പ്രേം ഇപ്പോൾ തമിഴിലും തെലുങ്കിലും സീരിയൽ ചെയ്യുകയാണ്. മോഡലിംഗും ചെയ്യുന്നുണ്ട്. സിനിമയിൽ അവസരത്തിന് ശ്രമിക്കുകയാണെന്നും താരം പറഞ്ഞു.

താൻ പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സ്വാസിക പറഞ്ഞിരുന്നു. വിവാഹം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തോട് ഇല്ലെന്നായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ പെട്ടെന്നാണ് വിവാഹം തീരുമാനിച്ചതെന്ന് പറയുകയാണ് ഇപ്പോൾ നടി. രണ്ട് പേർക്കും അടുത്തിടെ കുറച്ചധികം വർക്ക് വന്നു. അതിനിടയിൽ ജനവരിയിലാണ് സൗകര്യപ്രദമായ സമയം ലഭിച്ചത്’, താരം വ്യക്തമാക്കി. ജനുവരി 26നാണ് വിവാഹം, 27 ന് റിസപ്പ്ഷൻ. വളരെ കുറഞ്ഞ സമയമേ ഉള്ളൂവെന്നും എല്ലാം പെട്ടെന്ന് തന്നെ ഒരുക്കണമെന്നും സ്വാസിക വ്യക്തമാക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments