KeralaNewsSocial Media

കുടിയനും ഗുണ്ടയും ! ചീട്ടുകൊട്ടാരം പോലെ തകർന്ന് പ്രണവ്

സോഷ്യൽ മീഡിയ താരങ്ങളായ പ്രവീണിനെയും പ്രണവിനെയും അറിയാത്തവരായി ഉണ്ടെന്ന് തോന്നുന്നില്ല. പ്രവീൺ പ്രണവ് എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് ഏവർക്കും സുപരിചിതനാണ് ഇരുവരും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവീൺ പ്രണവ് തർക്കമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പ്രവീണിന്റെ ഭാര്യ മൃദുലയുടെ പ്രസവ ഡേറ്റ് അടുത്തതുമുതലാണ് വർഷങ്ങളായി വീട്ടിൽ നടന്നു കൊണ്ടിരുന്ന പല സംഭവങ്ങളും പുറത്തു വരാൻ തുടങ്ങിയത്.

പ്രവീണിനെയും പ്രസവ ഡേറ്റടുത്ത മൃദുലയെയും വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടതോടെ പ്രശ്നങ്ങളുടെ ചെറിയ സൂചന നൽകി പ്രവീൺ ഒരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ പ്രണവ് തന്റെ യൂട്യൂബ് ചാനലിൽ അമ്മയെയും അച്ഛനെയും ഒപ്പമിരുത്തി കരഞ്ഞ് മെഴുകി എന്തൊക്കെയോ കള്ളാ കഥകൾ മെനഞ്ഞു. എന്നാൽ അനിയനല്ലേ..അമ്മയല്ലേ..അച്ഛനല്ലേ..എന്ന് കരുതി എല്ലാം ക്ഷമിച്ച പ്രവീണിന് ഇത് സഹിക്കുന്നതിലും അപ്പുറമായിരുന്നു.

തെളിവ് സഹിതം പ്രവീൺ പുറത്തുവിട്ടതോടെ ഇത്രയും കാലം നല്ല പിള്ളയായി നടന്ന പ്രണവിന്റെ പൊയ്മുഖമാണ് വലിച്ചു കീറിയിരിക്കുന്നത്. ഇതിലൂടെ നിമിഷ നേരങ്ങൾക്കുള്ളിലാണ് പ്രണവിന്റെ യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേർസ് കുറഞ്ഞത്. അതേസമയം, ഈ വർഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയെയാണ് പ്രവീൺ വിവാഹം കഴിച്ചത്. കോളേജിൽവെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്.

പതുക്കെ പ്രവീൺ പ്രണവ് യൂട്യൂബ് ചാനലിൽ മൃദുലയും പ്രത്യക്ഷപ്പെട്ടുത്തുടങ്ങി. അധികം വൈകാതെ ഇരുവർക്കും ഒരു കുഞ്ഞ് വരുന്നുവെന്ന സന്തോഷവാർത്തയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഡ്യൂ ഡേറ്റിനു ദിവസങ്ങൾ ബാക്കി നിൽക്കവേ കുഞ്ഞിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന വീഡിയോയും ചാനലിൽ ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും.

ചാനലിനെ തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതർക്കം ഉണ്ടാകുകയും അത് അടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ ഗർഭിണിയാണെന്ന പരിഗണനപോലും നൽകാതെ കുടുംബാംഗങ്ങൾ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകൾ പറ്റി.

സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. സഹോദരനായ കൊച്ചുവിനാണ് വീട്ടിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിട്ടുള്ളതെന്നും ഭാര്യയെ സ്നേഹിക്കുന്നവരെല്ലാം പെൺകോന്തന്മാരാണെന്നും ഈ വീട് താൻ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടിൽ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയിൽ അച്ഛൻ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീൺ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്.

പ്രണവ് പല തവണ മദ്യപിച്ച് വീട്ടിൽ വരികയും തുടരെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താൻ ആ വീട്ടിൽ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാൻ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു. അതേസമയം, പീഢന വിവരം പുറത്തറിയിച്ച വീഡിയോ ഇതിനോടകം തന്നെ 6 .9 മില്യൺ കടന്നു കഴിഞ്ഞു. കാഴ്‌ചകരുടെ എണ്ണം മാത്രമല്ല ട്രെൻഡിങ് ലിസ്റ്റിൽ മുൻനിരയിലേക്ക് ഇവരുടെ വീഡിയോ എത്തുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രവീണിന്റെ കുഞ്ഞിനെ കാണാനോ പ്രസവസമയത്തോ കുടുംബം എത്താത്തതും സോഷ്യൽ മീഡിയയിൽ ഇവരുടെ ആരാധകർ വലിയ ഗൗരവം ഉള്ള വിഷയം ആയി എടുത്തിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം ഇവർ വിട്ടുനിന്നു എന്ന രീതിയിൽ ഉള്ള സംസാരത്തിലേക്ക് പോവുകയും ചെയ്തു. ആരാധകരുടെ സംശയങ്ങൾക്കും സോഷ്യൽ മീഡിയയിലെ സൈബർ അറ്റാക്കിനെതിരെയും മൃദുലയും പ്രവീണും നേരത്തെ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് എക്സ്പ്ലനേഷൻ വീഡിയോയുമായി പ്രണവ് എത്തിയതും. എന്തായാലും ഇന്നലെ പ്രവീൺ പങ്കുവെച്ച വീഡിയോയ്ക്ക് കുടുംബം എന്ത് മറുപടിയുമായാണ് എത്തുന്നതെന്ന ആകാംഷയിലാണ് സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *