തിരുവനന്തപുരം: സിആർ കാർഡ് എന്ന ആപ്പ് വഴി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം. ഒരാൾ അറസ്റ്റിൽ. മുഖ്യപത്രി ജയ്‌സന്റെ സഹായിയായ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പ്രതി പ്രവർത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ .

സിആർ കാർഡ് എന്ന ആപ്പ് നിർമ്മിച്ചവരിൽ ഒരാളാണ് പിടിയിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. കേസ് ക്രൈംബ്രാഞ്ച് ഉടൻ തന്നെ ഏറ്റെടുക്കുമെന്നാണ് സൂചന.

കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാനമൊട്ടാകെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുണ്ടെന്നും പോലീസ് എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഒരുങ്ങുന്നത്. അതേ സമയം

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസ് ഒത്തു തീർപ്പാക്കുന്നതിന് രാഹുൽ മാങ്കൂട്ടവും ബി ജെ പിയും തമ്മിൽ രഹസ്യ ധാരണ ഉണ്ടായെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസ് ഒത്തു തീർപ്പാക്കുന്നതിന് രാഹുൽ മാൻകൂട്ടത്തിലും ബിജെപി സംസ്ഥാന-അഖിലേന്ത്യാ നേതൃത്വവും തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാക്കിയിരിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ.

രാജ്യദ്രോഹപരമായ കേസ് ഒത്തു തീർപ്പാകുന്നതിനും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയാണ് രാഹുൽ ബിജെപി സഹായം തേടിയതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.