
Kerala Government News
ജഡ്ജിമാരുടെ കുടിശ്ശിക 12.52 കോടി അനുവദിച്ച് കെ.എൻ. ബാലഗോപാൽ
കോളടിച്ച് ജഡ്ജിമാർ. ട്രാൻസ്ഫർ ടി.എ കുടിശ്ശിക ആയി 12.52 കോടി രൂപ ജഡ്ജിമാർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു.
ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് 12.52 കോടി അനുവദിച്ചത്. പണം അനുവദിക്കാൻ കെ.എൻ. ബാലഗോപാലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകുക ആയിരുന്നു.
തുടർന്ന് ധന ബജറ്റ് വിംഗിൽ നിന്ന് ഇന്ന് ഉത്തരവിറങ്ങി. സ്പെഷ്യൽ കോടതി, സിവിൽ ആൻ്റ് സെഷൻസ് കോടതി, കുടുംബ കോടതി, ക്രിമിനൽ കോടതി, ഫാസ്റ്റ് ട്രാക്ക് കോടതി, ഗ്രാമന്യായലായ, എം എ സി. റ്റി എന്നിവിടങ്ങളിലെ ജഡ്ജിമാർക്കാണ് ട്രാൻസ്ഫർ ടി.എ അനുവദിച്ചിരിക്കുന്നത്.
