CrimeNational

ആദ്യ കാമുകി നിരന്തരം വിവാഹഭ്യര്‍ത്ഥന നടത്തി, ശല്യം ഒഴിവാക്കാന്‍ 16 കാരിയെ വിവാഹിതനായ യുവാവ് തീ കൊളുത്തി കൊന്നു

ബദ്വേല്‍: പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊന്നു. വെറും 16 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് യുവാവിന്‍രെ പ്രതികാരാഗ്നിക്ക് ഇരയായത്. ആന്ധ്രായിലെ കഡപ്പ ജില്ലയിലെ ബദ്വേലിലാണ് ഈ സംഭവം നടന്നത്. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിക്ക് നെരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ കടപ്പ റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായാറാഴ്ച്ച പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പ്രതിയായ ജെ വിഘ്നേഷ് നിലവില്‍ ഒളിവിലാണ്. യുവാവും പെണ്‍കുട്ടിയും കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ പ്രണയത്തിലായിരുന്നു. പിന്നീട് ഈ ബന്ധം ഇവര്‍ അവസാനിപ്പിച്ചു.

യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. യുവാവിനോട് പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കാനായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രണയബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതിന് കാരണം. വിവാഹം കഴിഞ്ഞിട്ടും പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കണമെന്ന ആവിശ്യവുമായി എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാമെന്ന തീരുമാന ത്തിലേയ്ക്ക് പ്രതി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *