ഡെൽഹി: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ മറ്റിടങ്ങളിലും സംഘർഷം ഉടലെടുക്കുന്നു.ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ ചെറുത്തുനിൽപ് പ്രസ്ഥാനമായ പോപുലർ മൊബിലൈസേഷൻ ഫോഴ്‌സ് (പി.എം.എഫ്) കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെ അേമരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തി.

മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂറിയടക്കം ആറുപേരെ ബൈറൂത്തിൽ ഡ്രോൺ ആക്രമണത്തിൽ വധിച്ചതിനുപിന്നാലെ തെക്കൻ ലബനാനിൽ ഇസ്‌റായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് ഹിസ്ബുല്ല തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇറാനിൽ റെവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന ഖാസി സുലൈമാനിയുടെ ഖബറിടത്തിനരികിൽ കഴിഞ്ഞദിവസം നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ 95 പേരും മരിച്ചിരുന്നു.

ഇസ്രാഈൽ ലബനാൻ അതിർത്തിയിലെ നാഖൂറയിൽ ബുധനാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് നാല് ഹിസ്ബുല്ല തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഒരാൾ പ്രാദേശിക നേതാവാണ്. അറൂറിയുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ല, ഹീനമായ കുറ്റകൃത്യത്തിന് പ്രതികാര നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.