കൊച്ചി: താൻ ഗർഭിണിയാണെന്ന വിവരം സോഷ്യൽമീഡിയയിൽ പങ്കിട്ട് നടി അമലാപോൾ. ‘നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം’ എന്ന കുറിപ്പോടെയാണ് മറ്റേണിറ്റി ചിത്രങ്ങൾ അമല പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേരുന്നത്

2023 നവംബർ ആദ്യ വാരമായിരുന്നു അമല പോളിൻറെ വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭർത്താവ്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി ചെയ്യുകയാണ് ജഗത് ദേശായി. അമല പോളിൻറെ രണ്ടാം വിവാഹമാണ് ജഗത് ദേശായിയുമായി നടന്നത്. തമിഴ് സംവിധായകൻ എ എൽ വിജയിയുമായുള്ള വിവാഹബന്ധം 2017 ൽ വേർപെടുത്തിയിരുന്നു.