
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിസംബര്‍ 18നു കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
ഡിസംബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴിവാക്കിയാണ് കാലിക്കട്ട് ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിക്കു നേരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വെല്ലുവിളിച്ചത്.
- സ്വർണ്ണവില മുന്നോട്ട്: ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 8,055 രൂപയായി
- ശശി തരൂരിൻ്റെ പോക്ക് കെ.വി. തോമസിൻ്റെ വഴിയേ; കിട്ടിയാൽ കസേരകൾ രണ്ട്
- മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരം
- നെയ്മറുടെ അൽഭുത ഗോൾ! സാൻ്റോസ് എതിരില്ലാത്ത 3 ഗോളിന് ഇൻ്റർ ഡി ലിമേറയെ തകർത്തു | Neymar Jr
- IND vs PAK: ബാറ്റുയർത്തി സെമിയിലേക്ക് ഇന്ത്യ: പാകിസ്ഥാന് തോൽവി ICC champions trophy