
മകന്റെയല്ല, മകളുടെ വിവാഹമാണ് ആദ്യം: വിശേഷങ്ങള്‍ പറഞ്ഞ് പാര്‍വതി ജയറാം
മലയാള സിനിമാ കുടുംബങ്ങളില്‍ ഇപ്പോള്‍ വിവാഹത്തിന്റെ സീസണാണ്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണം അതിഗംഭീരമായി നടത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അതുപോലെ തന്നെ, നടന്റെ ജയറാമിന്റെ രണ്ട് മക്കളുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. മോഡല്‍ താരിണി കലിംഗരായരാണ് കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു. കാളിദാസിന്റെ സഹോദരി മാളവികയുടെയും വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് ജയറാം കുടുംബം.
മുന്‍പൊരിക്കല്‍ ഇതേ യുവാവിനൊപ്പം മാളവിക നില്ക്കുന്ന ഒരു ചിത്രത്തിന് താഴെ ‘അളിയന്’ എന്ന് കാളിദാസ് കമന്റ് ചെയ്തതാണ് അങ്ങനെ ചിന്തിക്കാന്‍ കാരണം. മാളവികയെ വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഇന്നലെ, തിരുവനന്തപുരത്ത് നടി രാധയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹം കൂടാനെത്തിയ പാര്‍വ്വതി, മക്കളുടെ വിവാഹത്തെക്കുറിച്ച്, വളരെ ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചു.
‘മോന്റെ കല്യാണം ഉടനെയില്ല, മോള്ടെയാണ് ആദ്യം’ എന്നാണ് ഇവരുടെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
- മിനിമം ഡ്യൂ കൂടും, സൗജന്യ ഇൻഷുറൻസ് ഇല്ലാതാകും; എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു
- യുകെ വിട്ട് കോടീശ്വരന്മാരുടെ കൂട്ടപ്പലായനം; ഈ വർഷം രാജ്യം വിടുന്നത് 16,500 പേർ
- അനിൽ അംബാനിയുടെ റിലയൻസ് പ്രതിരോധ രംഗത്ത് ലോകഭീമന്മാരുമായി കൈകോർക്കുന്നു; ലക്ഷ്യം 20,000 കോടി
- സിഗരറ്റ്, കോള, ആഡംബര കാറുകൾക്ക് വില കൂടും? ജിഎസ്ടിയിൽ പുതിയ ‘ഗ്രീൻ സെസ്’ വരുന്നു, നികുതി ഘടനയും മാറും
- അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് പുതിയ പെൻഷൻ പദ്ധതി; സംസ്ഥാന ജീവനക്കാർക്ക് നിരാശ