പൊട്ടിവീണ വൈദ്യുതി ലെയിനില്‍ നിന്ന് ഷേക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു

നടവഴിയിലേക്ക് പൊട്ടിവീണ വൈദ്യുതി ലെയിനില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. കാടുഗോഡി എ.കെ.ജി കോളനിയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി 23 വയസ്സുള്ള സൗന്ദര്യയും ഒമ്പത് മാസം പ്രായമുള്ള മകള്‍ സുവിക്ഷയുമാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ആറുമണിയോടെയാണ് ദുരന്തം സംഭവിച്ചത്.

നാട്ടില്‍ പോയിട്ട് മടങ്ങി വരികയായിരുന്നു സൗന്ദര്യയും മകളും. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. ഇവരുടെ ട്രോളി ബാഗും മൊബൈല്‍ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സൗന്ദര്യയുടെ ഭര്‍ത്താവ് സന്തോഷ് കുമാര്‍ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ്.

സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോമിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ലൈന്‍മാന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത കാസുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments