റോബിന്‍ ബസ് സര്‍വീസ് തുടങ്ങി; വഴിനീളെ തടയല്‍; 75000 രൂപ പിഴയിട്ടു

പത്തനംതിട്ടയില്‍ മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ വിഴനീളെ തടഞ്ഞ് പരിശോധിച്ചും പിഴയിട്ടും എം.വി.ഡി.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ പരിശോധനയുമായി എത്തിയ എം.വി.ഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു.

പരിശോധന തുടരുമെന്ന് എം.വി.ഡി അറിയിച്ചു. തുടര്‍ന്ന് പാലാ ഇടപ്പാടിയില്‍ വച്ച് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് ബസ് വിട്ടയച്ചു.

അതേസമയം, കോടതിയാണോ മോട്ടര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്റെ യാത്ര. കോയമ്പത്തൂര്‍ വരെ ബസുടമയും യാത്രയില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു.

വൈപ്പര്‍ ബ്ലേഡിനു കനംകുറവ്. മഡ്ഫ്‌ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോള്‍ എയര്‍ പോകുന്ന ശബ്ദം കേള്‍ക്കുന്നു. യാത്രക്കാരുടെ ഫുട്റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്. 45 ദിവസങ്ങള്‍ക്കു ശേഷം കുറവുകള്‍ പരിഹരിച്ചു ഫിറ്റ്‌നസ് ടെസ്റ്റ് പാസായി.

ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബര്‍ 16നു വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോള്‍ മോട്ടര്‍ വാഹന വകുപ്പ് വീണ്ടും പിടികൂടി.

‘വയലേഷന്‍ ഓഫ് പെര്‍മിറ്റ്’ എന്ന ‘സെക്ഷന്‍ റൂള്‍ 207’ പ്രകാരം ബസ് പിടിച്ചെടുത്തു. ബസ് ഉടമയ്ക്കു തിരികെ നല്‍കണമെന്നു റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. തുടര്‍ന്നു ബസ് തിരികെ ലഭിച്ചു.

‘നൂറുശതമാനം നിയമം പാലിച്ചാണു സര്‍വീസ് നടത്തുന്നത്. ഇതെന്റെ തൊഴിലാണ്. സര്‍ക്കാരില്‍ അടയ്ക്കാനുള്ള എല്ലാം തുകയും അടച്ചു. എന്റെ ബസിന് എതിരെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം നിയമനടപടികള്‍ സ്വീകരിക്കും. 1

999ല്‍ എരുമേലി എറണാകുളം എക്‌സ്പ്രസ് ബസ് സര്‍വീസ് വിലനല്‍കി ഏറ്റെടുത്തു സ്വകാര്യ ബസ് സംരംഭകനായി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 സര്‍വീസുകള്‍ ഉണ്ടായിരുന്നു. 2007ല്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ വലതുകാല്‍, കൈ എന്നിവയുടെ ചലനശേഷി നഷ്ടപ്പെട്ടു.
2014ല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെ 5 ബസുകള്‍ വില്‍ക്കേണ്ടി വന്നു.

കോവിഡ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ വന്നതോടെ എരുമേലി എറണാകുളം സര്‍വീസ് ഒഴിച്ചുള്ളതെല്ലാം വിറ്റു. നിലവില്‍ പുതിയ ബസ് വാങ്ങിയാണു പത്തനംതിട്ട കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങിയത്.’

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments