
Cinema
നടന് വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സിനിമ സീരിയല്‍ നടനായ വിനോദ് തോമസിനെ കോട്ടയത്ത് ബാറിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
പാമ്പാടി ഡ്രീം ലാന്റ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 ന് വിനോദ് ബാറിലെത്തിയിരുന്നു.
പിന്നീട്, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്ന് ആരും പുറത്തിറങ്ങാതായതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.. അവിവാഹിതനാണ്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- തിരുവനന്തപുരത്ത് ഓഫിസ് അറ്റൻഡൻ്റ് ഒഴിവുകൾ; ഡെപ്യൂട്ടേഷൻ നിയമനം
- പാകിസ്താന്റെ അകത്തുകയറി അടിച്ച് ഇന്ത്യ; പാക് പ്രധാനമന്ത്രിക്ക് സമീപവും സ്ഫോടനം
- പുതിയ മാർപാപ്പ യുഎസിൽ നിന്ന്; കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ലിയോ XIV
- മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനൽ നിരോധിച്ചു
- ഇന്ത്യ പാകിസ്താനുനേരെ പ്രത്യാക്രമണം ആരംഭിച്ചു