പ്ലീസ്… ബേട്ടാ നീച്ചേ ആവോ!! മോദിയെ കാണാന്‍ വൈദ്യുതി ടവറില്‍ കയറിയ പെണ്‍കുട്ടിയെ താഴെയിറക്കാന്‍ പാടുപെട്ട് പ്രധാനമന്ത്രി

PM Modi urges woman to climb down from electric tower during his rally in Hyderabad

തെലങ്കാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലിയില്‍ പ്രധാനമന്ത്രിയുടെ അസാധാരണ ഇടപെടല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ വൈദ്യുതി ടവറിന് മുകളില്‍ വലിഞ്ഞുകയറിയ പെണ്‍കുട്ടിയെ താഴെയിറക്കാന്‍ നിരന്തരം ആവശ്യപ്പെടേണ്ടി വരികയായിരുന്നു.

ശനിയാഴ്ച്ച ഹൈദരബാദ് പരേഡ് ഗ്രൗണ്ടിലാണ് സംഭവം. മഡിഗ റിസര്‍വേഷന്‍ പോരാട്ട സമിതി (MRPS) നടത്തിയ റാലിയിലാണ് സംഭവം. റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ റാലിയില്‍ പങ്കെടുത്ത പെണ്‍കുട്ടി വൈദ്യുതി ടവറിന് മുകളിലേക്ക് കയറുകയായിരുന്നു.

താഴേക്ക് ഇറങ്ങു മകളേ… ദയവുചെയ്ത് താഴേക്ക് ഇറങ്ങൂ… ആദ്യം വാത്സല്യത്തോടെയും പിന്നീട് കര്‍ശനമായ ഭാഷയിലും നരേന്ദ്രമോദി നിരന്തരം പെണ്‍കുട്ടിയോടെ താഴെ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എനിക്ക് താങ്കളെകാണാനാണ് ഇങ്ങനെ കയറുന്നതെന്ന് വിളിച്ചു പറഞ്ഞ കുട്ടിയോട് മകളേ ഞാന്‍ നിന്നോടൊപ്പമുണ്ടെന്ന് ഉറപ്പുകൊടുത്തിട്ടും താഴേക്കിറങ്ങാന്‍ തയ്യാറാകിതിരുന്ന പെണ്‍കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ബലമായി താഴെയിറക്കുകയായിരുന്നു. ഒടുവില്‍ താഴെയിറങ്ങിയ പെണ്‍കുട്ടിയോട് നന്ദി പറഞ്ഞതിന് ശേഷമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടര്‍ന്നത്…

വീഡിയോ കാണാം…

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments