തിരുവനന്തപുരം: പോലീസ് വാഹനങ്ങള്‍ ട്രാഫിക് നിയമം ലംഘിക്കുന്നത് വര്‍ദ്ധിക്കുന്നതോടെ നടപടിയുമായി പോലീസ് മേധാവി.

പോലീസ് വാഹനം ട്രാഫിക് നിയമലംഘനം നടത്തിയാല്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇതിന് സര്‍ക്കാര്‍ പണം മുടക്കില്ലെന്നും ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹെബ്് വ്യക്തമാക്കി. പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്.

നിരത്തുകളില്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതോടെ നിരവധി പോലീസ് വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഡ്രൈവര്‍മാര്‍ക്കുള്ള പുതിയ നിര്‍ദ്ദേശം പുറത്തിറങ്ങിയിരിക്കുന്നത്.

നിയമപാലകരായ പോലീസുകാര്‍ക്ക് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന് മേധാവിയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.