CinemaCrimeNews

ബീന ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്

യൂടൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ ബീന ആന്റണി, ഭർത്താവ് മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. ബീന ആന്റണിയാണ് ഒന്നാം പ്രതി, സാസ്വിക മൂന്നാം പ്രതിയും.

ബീന ആന്റണിയുടെ ഭർത്താവ് മനോജിന്റെ ഒരു വിഡിയോയ്ക്ക് മറുപടിയായി ആലുവ സ്വദേശിയായ നടി ബീന ആൻറണിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതേത്തുടർന്ന് ബീന ആൻറണിയും പരസ്യ മറുപടി നൽകിയിരുന്നു.

33 വർഷമായി താൻ ഇൻഡസ്ട്രിയിൽ ഉള്ള ആളാണെന്നും ഇത്രയും വർഷം ഒരു ജോലിയുമില്ലാതെ നിന്നിട്ടില്ല. വേറെ എന്തെങ്കിലും വഴികളിൽ കൂടിയൊക്കെ കുടുംബം പോറ്റേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ബീനയുടെ മറുപടി.

‘ദൈവാനുഗ്രഹം കൊണ്ട് എനിക്ക് ഇപ്പോഴും വർക്ക് കിട്ടുന്നുണ്ട്. ഇതിൻറെ ഇടയിൽ നിന്ന് ഞാൻ എന്തിന് വേറെ കുറുക്കുവഴികളിൽ കൂടി എന്റെ കുടുംബത്തെ നോക്കണം. അത്രയേറെ വർക്കുകളും പ്രോഗ്രാമുകളും ഷോകളും ഒക്കെ ആയിട്ട് ഞാൻ നല്ല അന്തസ്സോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ്. ഒരു മോശം വഴിയിലും പോയിട്ട് ജീവിക്കേണ്ട ഗതികേട് എനിക്ക് ദൈവം വരുത്തിയിട്ടില്ല. എൻറെ പേരെടുത്ത് പലരും പലതും കുരച്ചിട്ടുണ്ട് അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല.

ഏത് ഞരമ്പുകൾ പറഞ്ഞാലും എനിക്കൊന്നുമില്ല. എന്നെ സ്‌നേഹിക്കുന്ന ഒത്തിരി പേരുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങൾ തരുന്ന ആത്മവിശ്വാസമാണ് എന്റെ ബലം. ബാക്കി ആര് എവിടെ കിടന്ന് എന്ത് കുരച്ചാലും എനിക്ക് ഒരു വിഷയവുമില്ല. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ടെന്നും’ ബീന ആൻറണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *