Kerala

വീണ വിജയന് കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് ഈടില്ലാതെ വായ്പ കിട്ടിയത് 77.60 ലക്ഷം രൂപ

തിരുവനന്തപുരം: ഈടില്ലാതെ വായ്പ കിട്ടുമോ? വീണ വിജയന് കിട്ടും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് 77.60 ലക്ഷം രൂപയാണ് ഈടില്ലാതെ വായ്പ കിട്ടിയത്.

വീണക്ക് മാസപ്പടി നല്‍കിയ ശരിധരന്‍ കര്‍ത്ത, ഭാര്യ ജയ കര്‍ത്ത എന്നിവര്‍ ഡയറക്ടര്‍മാരായ എം. പവര്‍ കമ്പനിയാണ് ഈടില്ല വായ്പ വീണക്ക് നല്‍കിയത്.

2015 ല്‍ 44.81 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന വീണയുടെ കമ്പനിക്കാണ് പിറ്റേ വര്‍ഷം ഇത്രയും ഉയര്‍ന്ന തുക വായ്പ നല്‍കിയിരിക്കുന്നത്. ഒരു കമ്പനിയുടെ വാര്‍ഷിക വിറ്റുവരവിന്റെ 25 ശതമാനത്തിലധികം സാമ്പത്തിക സ്ഥാപനങ്ങള്‍ വായ്പയായി നല്‍കാറില്ല എന്നിരിക്കെ നഷ്ടത്തിലായ വീണയുടെ കമ്പനിക്ക് ലക്ഷങ്ങള്‍ വായ്പയായി ലഭിച്ചത് മുഖ്യമന്ത്രിയുടെ മകള്‍ എന്ന പരിഗണന വച്ചെന്ന് വ്യക്തം.

വീണ വായ്പ തിരിച്ചടച്ചതായി രജിസ്ട്രാര്‍ക്ക് നല്‍കിയ രേഖയില്‍ പറയുന്നില്ല. സേവനം ചെയ്യാതെ സി.എം.ആര്‍.എല്ലില്‍ നിന്ന് വീണക്ക് 1.72 കോടി മാസപ്പടി ലഭിച്ചെന്ന് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ കാലയളവില്‍ തന്നെയാണ് ഈടില്ലാ വായ്പയും വീണക്ക് ലഭിച്ചത്.

2016 ല്‍ 25 ലക്ഷം, 2007 ല്‍ 37.36 ലക്ഷം , 2018 ല്‍ 10.36 ലക്ഷം, 2019 ല്‍ 4.88 ലക്ഷം എന്നിങ്ങനെയാണ് ആകെ 77.60 ലക്ഷം ഈടില്ലാ വായ്പയായി വീണക്ക് ലഭിച്ചത് .

Read Also:

Leave a Reply

Your email address will not be published. Required fields are marked *