തൃശൂർ കേരള വർമ കോളജിൽ 38 വർഷത്തിനുശേഷം കെഎസ്‌യുവിന് ജയം. ചെയർമാൻ സീറ്റ് പിടിച്ചെടുത്ത് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ശിവദാസൻ വിജയിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം.കെ എസ് യു വിജയത്തിന് പിന്നാലെ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്ഐ രം​ഗത്തെത്തി..

റീക്കൗണ്ടിം​ഗ് നടക്കുന്നതിനിടെ കോളജിലെ വൈദ്യുതി കട്ടായി. ബോധപൂർവ്വം വൈദ്യുതി വിഛേദിക്കുകയായിരുന്നെന്ന് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ എസ്എഫ്ഐക്കെതിരെ ആരോപണവുമായി രം​ഗത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളജിൽ വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.