കേരളത്തിലെ മത സാമൂദായിക രംഗത്ത് സജീവമായ ഒരുവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ക്രൈസ്തവ വിഭാഗത്തില്‍ തന്നെ വ്യത്യസ്ത വിശ്വാസരീതി പിന്തുടരുന്ന ക്രിസ്തീയ മതവിഭാഗമാണ് ഇവര്‍.
ആഘോഷമോ ആഡംബരമോ കാണിക്കാതെ പൊതുവെ ലളിത ജീവിതം നയിച്ചുവരുന്ന ഈ വിഭാഗത്തേക്കുറിച്ച് മറ്റു മതവിഭാഗങ്ങളിലുള്ളവര്‍ക്ക് ആഴത്തിലുള്ള അറിവില്ല എന്നതാണ് യാഥാര്‍ഥ്യം. അതിനുകാരണം ഇവര്‍ മറ്റു വിഭാഗങ്ങളുമായി വലിയ തോതില്‍ ഇടപെടലുകള്‍ നടത്താറില്ല എന്നതുകൊണ്ടുകൂടിയാണ്. ഇവര്‍ക്ക് പുറത്തുള്ളവര്‍ സാത്താന്റെ പിടിയിലാണെന്ന് വിശ്വസിക്കുന്ന മതവിഭാഗമാണ്. ഇവരില്‍ നിന്ന് ആളുകള്‍ രാഷ്ട്രീയത്തിലോ സൈനിക സേവനങ്ങളിലോ പ്രവര്‍ത്തിക്കാറില്ല.
അമേരിക്കക്കാരനായ ചാള്‍സ് ടെയ്സ് റസ്സല്‍ എന്ന ബൈബിള്‍ ഗവേഷകന് 1876ല്‍ സ്ഥാപിച്ച ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് യഹോവയുടെ സാക്ഷികള്‍ എന്നറിയപ്പെടുന്നത്.
എല്ലാം സത്യദൈവമായ യഹോവയില്‍ സമര്‍പ്പിക്കുന്നതിലൂടെ സൗഖ്യത്തിലേക്ക് നീങ്ങാന്‍ മനുഷ്യന് കഴിയുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉളളതായാണ് കണക്കാക്കപ്പെടുന്നത്. ബൈബിള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് ഈ വിഭാഗക്കാരുടെ വിശ്വാസങ്ങളും ആരാധനാ രീതിയും. ഇതില്പെട്ടവരെല്ലാം മതപ്രചാരണത്തിന്റെ ഭാഗമാകണമെന്നതും പ്രത്യേകതയാണ്.
ഇവര്‍ കേരളത്തില്‍ 1905-ല്‍ തന്നെ എത്തിയെങ്കിലും 1950കളിലാണ് സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികള്‍ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തില്‍ ഇവരെ ‘യഹോവാ സാക്ഷികള്‍’ എന്നാണ് വിളിക്കപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി.ടി റസ്സല്‍ 1912ല്‍ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലം ഇപ്പോഴും റസ്സല്‍പുരം എന്ന പേരില്‍ അറിയപ്പെടുന്നു.
മുഖ്യധാരാ ക്രൈസ്തവരില്‍ നിന്നു വ്യത്യസ്തമായി പുനരുത്ഥാനവിശ്വാസികളും സഹസ്രാബ്ദവാഴ്ച്ചക്കാരും അത്രിത്വവിശ്വാസങ്ങള്‍ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമായാണ് ഇവരെ പരിഗണിക്കുന്നത്. ലോകവ്യാപകമായി ഏതാണ്ട് 240 രാജ്യങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം നടത്തപ്പെടുന്നു. ഈ ലോക വ്യവസ്ഥിതിയെ അര്‍മ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടര്‍ന്ന് മനുഷ്യവര്‍ഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാള്‍’ എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവര്‍ ഉപയോഗിക്കാറില്ല. കൂടാതെ, ഇവര്‍ക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവര്‍ത്തകരും സ്വമേധയാ സേവകര്‍ ആണ്. പുകവലി, അടക്ക ചവക്കല്‍, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങള്‍ ഇവര്‍ക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാല്‍ മദ്യം മിതമായ അളവില്‍ ഉപയോഗിക്കുന്നതില്‍ തടസം ഇല്ല. യഹോവയുടെ സാക്ഷികള്‍ വൈദ്യ ചികിത്സാ തേടുന്നവര്‍ ആണെങ്കിലും മറ്റുള്ളവരില്‍ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. എന്നാല്‍ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രിയയും സ്വീകരിക്കും.
വീടുതോറുമുള്ള സുവിശേഷ പ്രവര്‍ത്തനം ഇവരുടെ മുഖമുദ്ര ആണ്. ഇവരുടെ പ്രവര്‍ത്തകര്‍ ‘പ്രചാരകര്‍’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും അധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റ് 2022ലെ കണക്ക് അനുസരിച്ച് 1,066 ഭാഷകളില്‍ ലഭ്യമാണ്.
- പി കെ ശശിയുടെ രാഷ്ട്രീയ ഭാവി തുലഞ്ഞോ? നീചനെന്ന് വിളിച്ച് എം വി ഗോവിന്ദൻ
- ഓണാവേശമായി എആര്‍എം എത്തുന്നു: ടൊവിനോ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി
- വിവാഹത്തിന് നാല് ദിവസം മുൻപ് കാണാതായ; നവവരനെ ഊട്ടിയിൽ കണ്ടെത്തി
- ദില്ലിയില്‍ പടക്കത്തിന് പൂര്‍ണ വിലക്ക്; നിര്‍മിക്കാനോ വില്‍ക്കാനോ വാങ്ങാനോ പാടില്ല സർക്കാർ ഉത്തരവ്
- സിമൻ്റ് കട്ടകള്‍ പാളത്തില്‍വെച്ച് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്ക്