കോഴിക്കോട്: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച് നടനും ബി.ജെ.പി മുൻ എം.പിയുമായ സുരേഷ് ഗോപി. കൈതട്ടി മാറ്റി മാധ്യമപ്രവർത്തക നീരസം പ്രകടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വേണമെങ്കില്‍ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സിപി.എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെതിരെയാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവർത്തക തിരിച്ചു ചോദിച്ചു.

ഇതിന് മറുപടിയായി പറ്റോന്ന് നോക്കട്ട് മോളേ… ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് സുരേഷ് ഗോപി റിപ്പോര്‍ട്ടറുടെ തോളില്‍ കയറിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ മാറി നില്‍ക്കുകയായിരുന്നു. എന്നിട്ടും സുരേഷ് ഗോപിയെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ നിന്ന് കയ്യെടുക്കാത്തത് സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

വീണ്ടും റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെച്ചപ്പോള്‍ അവര്‍ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.

Read Also

കേരളീയം: പൗരപ്രമുഖരുടെ വിമാനയാത്രക്ക് 1 കോടി; ടാക്‌സിക്ക് 33.45 ലക്ഷം; കോടികള്‍ പൊടിപൊടിച്ച് പിണറായിയുടെ കേരളീയം

7 ദിവസത്തെ കേരളീയത്തിന് 27 കോടി, 7 മാസം ലൈഫ് മിഷന് കൊടുത്തത് വെറും 18 കോടി