പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ എന്‍.ഡി.എയുമായി അടുക്കാന്‍ ശ്രമം തുടങ്ങി. ജോര്‍ജിന്റെ മകനും ജനപക്ഷം ചെയര്‍മാനുമായ ഷോണ്‍ ജോര്‍ജ് ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലെത്തി. കെ. സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിര്‍ണായകമായ ലോകസ്ഭ തെരഞ്ഞടുപ്പില്‍ എന്‍.ഡി.എയില്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തില്‍ എത്തിയത്. തിരുവനന്തപുരത്ത് കെ. സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച.

ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്ട്രീയ കരുനീക്കങ്ങളുമായി അടിത്തട്ടില്‍ മുന്നണികള്‍ സജീവമാണ്. തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ”ചതിക്കില്ല എന്നത് ഉറപ്പാണ്, വോട്ട് ഫോര്‍ ബിജെപി” എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഓടുന്ന ഓട്ടോകളില്‍ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് പ്രചാരണം ആരംഭിച്ചതെന്നാണ് ഇവരുടെ ഇവര്‍ പറയുന്നത്.