കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്. രക്തപരിശോധനയ്ക്ക് ശേഷമേ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണോ യുവാവിന്റെ മരണമെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുല്‍ കാക്കനാട്ടെ ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ചത്. അന്നുമുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവാവ് ബുനധാഴ്ച മരണമടയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണവും നടന്നുവരുന്നു.