രാജസ്ഥാന്‍ , മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഇതുസംബന്ധിച്ച വാര്‍ത്താ സമ്മേളനം നടത്തി.

മിസോറാമില്‍ വോട്ടെടുപ്പ് നവംബര്‍ ഏഴിന്. ഛത്തീസ്ഘട്ടില്‍ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നവംബര്‍ ഏഴിനും രണ്ടാംഘട്ടം നവംബര്‍ 17നുമാണ്. മധ്യപ്രദേശില്‍ നവംബര്‍ 17ന് വോട്ടെടുപ്പ്. രാജസ്ഥാനില്‍ നവംബര്‍ 23നാണ് പോളിങ്. തെലങ്കാനയില്‍ നവംബര്‍ 30ന് തെരഞ്ഞെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്. ഡിസംബര്‍ അഞ്ചോടുകൂടി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലായി 16.14 കോടി വോട്ടര്‍മാരാണ് വിധിയെഴുതുക. ഇതില്‍ 60.2 ലക്ഷം പുതിയ വോട്ടര്‍മാര്‍മാരാണ്. 7.5 കോടി വനിത വോട്ടര്‍മാരും 8.2 കോടി പുരുഷ വോട്ടര്‍മാരുമാണ്. 1.77 ലക്ഷം പോളിങ് ബൂത്തുകളാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി സജ്ജീകരിക്കുന്നത്.