കര്‍ണാടക കുതിക്കുന്നു, കേരളം കിതക്കുന്നു…
സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാന വളര്‍ച്ചയില്‍ കേരളം നേടിയത് വെറും 12 ശതമാനമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കേരള ഖജനാവിന് ഈ വളര്‍ച്ച ഒരു ചലനവും സൃഷ്ടിക്കില്ലെന്നതാണ് വസ്തുത. അതേസമയം, ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്ത കര്‍ണാടകയില്‍ ചുരുങ്ങിയ കാലം കൊണ്ട് നേടിയത് 20 ശതമാനം ജി.എസ്.ടി വരുമാന വളര്‍ച്ചയാണ്. രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അഞ്ചിന കര്‍മ്മ പരിപാടികള്‍ക്കുള്ള തുക കണ്ടെത്താന്‍ സിദ്ധരാമയ്യയുടെ നടപടികള്‍ വഴിയൊരുക്കുകയാണ്.
കേരളത്തിലെ സഹകരണബാങ്കുകള്‍ പൊട്ടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ നോക്കുന്ന സിപിഎം, പുരോഗതിയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കുന്നില്ലെന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്.
കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 46,246 കോടി രൂപയാണ് സിദ്ധരാമയ്യ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന കര്‍ണാടകയുടെ ജി.എസ്.ടി വരുമാനം. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം ഏങ്ങനെ ചലനാത്മകമാക്കാമെന്നതിന്റെ കാഴ്ച്ചയാണ് സിദ്ധരാമയ്യ നടപ്പാക്കുന്നത്. അഴിമതിയിലും കെടുകാര്യസ്ഥതിയിലും പെട്ട് നട്ടം തിരിഞ്ഞ ഒരു സംസ്ഥാനത്തെ ഈ ചുരുങ്ങിയ കാലം കൊണ്ട് കരകയറ്റാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ നയങ്ങള്‍ തീര്‍ച്ചയായും രാജ്യത്തിന് മാതൃകയാണ്.
![](https://www.malayalammedia.live/wp-content/uploads/2023/10/image-10-1024x731.png)
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എല്ലാം തന്നെ വിതരണം ചെയ്തു. കൂടാതെ അതി ദാരിദ്ര മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്കായി കൊണ്ട് വന്ന 5 ഇന കര്‍മ്മ പരിപാടികളും നടപ്പിലാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം തന്നെ നിറവേറ്റുകയാണ്.
എന്നാല്‍ നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം സ്വാഭാവികമായും ലഭിക്കേണ്ട കേരളത്തിന്റെ അവസ്ഥ പരമ ദയനീയമാണ്. തോമസ് ഐസക്കിന്റെ കാലത്ത് ജി.എസ്.ടിയിലൂടെ പ്രതിവര്‍ഷം 30% നികുതി വളര്‍ച്ച ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും വളര്‍ച്ച ശരാശരി 10 % മാത്രമായിരുന്നു.
![](https://www.malayalammedia.live/wp-content/uploads/2023/10/image-8.png)
ബാലഗോപാലിന്റെ കാലഘട്ടത്തിലെ അനാവശ്യ നികുതി നിരക്ക് ഉയര്‍ത്തലും പിടിപ്പ് കേടും ഉദ്യോഗസ്ഥതല അഴിമതിയും സ്ഥിതി അതിരൂക്ഷമായി തുടരുന്നു. അത് കൂടാതെ വിപണിയിലേക്കുള്ള പണമൊഴുക്ക് തടയുന്ന തലതിരിഞ്ഞ സമീപനം മൂലം അടുത്ത കാലത്തൊന്നും സംസ്ഥാനത്തിന് കരകയറാന്‍ ബാധിക്കുമെന്ന് തോന്നുന്നില്ല സര്‍ക്കാര്‍ സ്ഥാപനമായ ഗിഫ്റ്റ് (ഗി.ഐ.എഫ്.ടി) നടത്തിയ പഠന റിപ്പോര്‍ട്ടിലും ഈ സ്ഥിതി തുടര്‍ന്നാല്‍ 2032 ല്‍ മാത്രമേ കടബാധ്യതയുടെ തോത് 35% എന്നത് 27.8% ആകൂ.
![](https://www.malayalammedia.live/wp-content/uploads/2023/10/image-9.png)
വിപണി സജീവമാക്കാന്‍ അശാസ്ത്രീയമായി ഉയര്‍ത്തിയ നികുതി വര്‍ദ്ധനവ് പിന്‍വലിക്കുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുവാനുള്ള ഡി.എ, ശമ്പള കുടിശ്ശിക സറണ്ടര്‍ ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കിയാലെ വിപണി സജീവമാകു. വിപണി സജീവമായില്‍ പണത്തിന്റെ സ്വാഭാവിക ചക്രമണത്തിലൂടെ തൊഴില്‍ മേഖല ഉണര്‍ന്ന് എല്ലാവിഭാഗം ജനങ്ങളുടെ കൈകളിലും പണം എത്തി തിരികെ നികുതിയായി സര്‍ക്കാരിലേക്കെത്തൂ.