ഒടുവിൽ സതീശന്റെ വാക്കുകേട്ട് ഓൺലൈൻ പരിശിലനം പ്രഖ്യാപിച്ച് നികുതി വകുപ്പ്
രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ ഏറ്റവും കൂടുതൽ നേട്ടം കേരളത്തിനായിരിക്കുമെന്നായിരുന്നു ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി മുതൽകൂട്ടാകും എന്ന ധനതത്വശാസ്ത്രമായിരുന്നു ഐസക്കിന്റെ പ്രഖ്യാപനത്തിന് പിന്നിൽ.
പ്രഖ്യാപനം മാത്രം നടത്തി ഐസക്ക് വെറുതെ ഇരുന്നു. വാറ്റ് നികുതി സമ്പ്രദായത്തിൽ നിന്ന് ജി.എസ്.ടിയിലേക്കുള്ള മാറ്റത്തിന് അനുസരിച്ച് നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാതെ ഐസക്ക് നോക്കുകുത്തിയായതോടെ കേരളം സാമ്പത്തികമായി തകർന്നു. പിൻഗാമി ബാലഗോപാലും ഐസക്കിന്റെ പാത പിന്തുടർന്നതോടെ സാമ്പത്തിക തകർച്ചയിലായി കേരളം 2020 ലും 2022 ലും പ്രതിപക്ഷം പുറത്തിറക്കിയ ധവള പത്രത്തിൽ നികുതി വകുപ്പിന്റെ ശാസ്ത്രിയ പുനസംഘടന ചൂണ്ടികാണിച്ചിരുന്നു.
എങ്ങനെ ജി.എസ്. ടി അനുകൂലമാക്കാം എന്ന് വിശദമായി യു.ഡി.എഫ് ധവളപത്രം വിശദമാക്കിയിരുന്നു. സെപ്റ്റംബർ 20 ന് അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നികുതി വകുപ്പ് എങ്ങനെ പ്രവർത്തിക്കണമെന്ന് വിശദമായി വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി. റിട്ടേണുകളിൽ ഇൻപുട്ട് ടാക്സ് ക്രഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലിന്റെ പോരായ്മയിൽ ഖജനാവിന് നഷ്ടപ്പെടുന്ന കോടികൾ സംബന്ധിച്ച വിശദമായ സ്റ്റഡി ക്ലാസായിരുന്നു സതീശന്റേത്.
നിയമസഭയിൽ സതീശൻ പറഞ്ഞത് സമ്മതിച്ചു കൊടുക്കാൻ തയ്യാറായില്ലെങ്കിലും നിയമസഭ കഴിഞ്ഞതോടെ ഇൻപുട്ട് ടാക്സ് ക്രഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലിന് ഓൺ ലൈൻ പരിശീലനം ഏർപ്പെടുത്താൻ ബാലഗോപാൽ തീരുമാനിച്ചു. ജി.എസ്.ടി റിട്ടേണുകളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തുവാൻ നികുതിദായകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടു കൂടി നികുതിദായകർക്കും, ടാക്സ്
പ്രാക്ടീഷണർമാർക്കും, അനുബന്ധ ഗുണഭോക്താക്കൾക്കുമാണ് ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 18 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 12.30 വരെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കും. തുടർന്ന് സെപ്റ്റംബർ 21, വ്യാഴാഴ്ച മുതൽ നവംബർ മാസാവസാനം വരെ തുടർച്ചയായി എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 11 മണി മുതൽ 12.30 വരെയായിരിക്കും ക്ലാസ്സിന്റെ സമയക്രമം.
ഈ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ യു.ഡി.എഫ് കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിൽ കേരളത്തിന് ഐ.ജി.എസ് ഇനത്തിൽ 25000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും സർക്കാർ അടിയന്തരമായി കേരളത്തിനകത്തേക്ക് എത്തുന്ന ചരക്കുകളുടേയും സേവനങ്ങളുടേയും ഐ.ജി.എസ്ടി. നേടിയെടുക്കുന്നതിൽ കേരളം ദയനീയമായി പരാജയപ്പെട്ടതിന്റെ നേർ ചിത്രം അടിയന്തരപ്രമേയം വരച്ച് കാട്ടി. GST കോമ്പൻസേഷന്റെ ആലസ്യത്തിൽ മതിമറന്ന് 2017 ജൂലൈ മുതൽ നികുതി പിരിവിൽ ഉഴപ്പിയത് മൂലം സംസ്ഥാനം ഇന്ന് കടക്കെണിയിലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുമെത്തി നിൽക്കുന്നു.
2017 മുതൽ 2022 ജൂൺ 30 വരെ കേന്ദ്ര സർക്കാർ GST കോമ്പൻസേഷൻ യഥാസമയം നൽകാത്തത് മൂലമാണ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതെന്ന അവകാശവാദമാണ് കഴിഞ്ഞ സർക്കാരിലെ ധനമന്ത്രിയും ഈ ധനമന്ത്രിയും സ്വീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ലോകസഭാ സമ്മേളനത്തിൽ ബഹു. കൊല്ലം എം.പി ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മലാ സീതാരാമനോട് ഇക്കാര്യം ഉണയിക്കുകയും അതിന് മറുപടി എന്നോണം കേന്ദ്ര ധനമന്ത്രി പറഞ്ഞു കേരളം ഇതുവരെ അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയ സേറ്ററ്റ്മെന്റ് ഹാജരാക്കത്തത് മൂലമാണ് പണം നൽകാത്തത് എന്നും ഇത് കേട്ടപാടെ സംസ്ഥാന ധനമന്ത്രി മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിയുകയും GST കോമ്പൻസേഷനുമായി കേന്ദ്രത്തിനോട് യാതൊരു തർക്കവും ഇല്ലെന്നും നാമമാത്രമായ തുകയേ ലഭിക്കുവാനുള്ളുവെന്നും. കൊല്ലം എം.പിക്ക് ആർജവം ഉണ്ടെങ്കിൽ കോമ്പൻസേഷൻ അടുത്ത 2 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമായി വാദം.
എന്നാൽ രാജ്യത്ത് സാധനങ്ങളും സേവനങ്ങളും ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയിൽ GST നികുതി പിരിവിൽ കേരളം എന്തുകൊണ്ട് പിന്നോട്ട് പോയി എന്ന് NSSO പഠന റിപ്പോർട്ട്, വിവാദം ഭയന്ന് ഇനിയും പുറത്ത് വിടാത്ത സംസ്ഥാനത്തിന്റെ എക്സ്പെൻഡിറ്റർ റിവ്യൂ കമ്മറ്റി റിപ്പോർട്ട്, മേൽ പറഞ്ഞ റിപ്പോർട്ടുകൾ അവലംബിച്ചുകൊണ്ട് ധനകാര്യ വകുപ്പിന്റെ കീഴിലുള്ള GIFT പ്രസിദ്ധീകരണമായ കേരള ഇക്കണോമിയിൽ ഒരു സംപൂർണ്ണ ഉപഭോകൃത സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് അർഹമായ IGST വിഹിതം ലഭിക്കുന്നില്ല എന്ന് കണ്ടെത്തിയിരിക്കുന്നു.
ഏറ്റവും കുറഞ്ഞക്ക് 1:3 അനുപാതത്തിൽ IGST: SGST വരുമാനം ലഭിക്കേണ്ടതാണെന്നും GST റിട്ടേൺ ഫോർമാറ്റിന്റെ അപാകതയും അഡ് ഹോക്ക് സെറ്റിൽമെന്റ് (IGST ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് യൂട്ട് ലൈസ് ചെയ്യാത്തത് മൂലം സാധനങ്ങളുടേയും സേവനങ്ങളുടേയും ഡെസ്റ്റിനേഷൻ പോയിന്റ് തിരിച്ചറിയാൻ പറ്റാത്തത് മൂലം IGST ഹെഡിൽ മിച്ചം വരുന്ന തുക 50 % കേന്ദ്രം ഏടുത്ത ശേഷം ബാക്കിയുള്ള 50% വിവിധ സംസ്ഥാനങ്ങൾക്ക് ധനകാര്യ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന അനുപാതത്തിൽ വീതിച്ച് നൽകുന്ന സമ്പ്രദായം) അനുസരിച്ച് വളരെ കുറഞ്ഞ അനുപാതത്തിലുള്ള വിഹിതമേ നമുക്കു അനുവദിക്കുന്നു എന്നാണ് പറഞ്ഞ് വെക്കുന്നത്. എന്നാൽ ഈ വിഷയം പ്രതിപക്ഷം കൃത്യമായി പഠിക്കുകയും പ്രതിപക്ഷ നേതാവ് വളരെ കൃത്യമായി ഉദാഹരണ സഹിതം ഇതിന്റെ കാരണങ്ങൾ പ്രതി ബാധിക്കുകയും കേരളത്തിന് അർഹമായ IGST വിഹിതം നേടിയെടുക്കുന്നതിൽ കേരളം അമ്പേ പരാജയപ്പെട്ടുവെന്നും IGST നിയമം വകുപ്പ് 10 ഉം 17 ഉം അനുസരിച്ച് കേരളത്തിന് പുറഞ്ഞ് നിന്ന് സാധനങ്ങളും സേവനങ്ങളും വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും ചില സാഹചര്യങ്ങളിൽ ടി ഇറക്കുമതി ചെയ്ത ബാധനങ്ങളോ സേവനങ്ങളോ ഉപയോഗിച്ച് GST രഹിത ഉൽപന്നങ്ങളോ സേവനങ്ങളോ നൽകുകയോ അഥവാ സ്വന്തം ഉപയോഗത്തിന് വാങ്ങുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ IGST ഇൻപുട് ടാക്സ് ക്രിഡിറ്റിന് അർഹത ഇല്ലാത്തതിനാൽ ഇവരാരും ഈ ക്രഡിറ്റ് തങ്ങളുടെ GST റിട്ടേൺ 3B ഫയൽ ചെയ്യുമ്പോൾ യൂട്ട്ലൈസ്ചെയ്ത് ഇൻ എലിജിബിൾ ITC എന്ന കോളത്തിൽ കാണിക്കുകയോ ചെയ്യാറില്ല, കോമ്പോസിഷൻ രീതി തിരഞ്ഞെടുത്ത് നികുതി നൽകുന്നവരും മേൽ പറഞ്ഞ രീതിയിൽ തെറ്റായി റിട്ടേണുകൾ സമർപ്പിക്കുന്നത് മൂലം കേരളത്തിന് കിട്ടേണ്ട IGST വിഹിതം നഷ്ടപ്പെടുന്നു.
കഴിഞ്ഞ 6 വർഷവും ഈ രീതിയിൽ കോടിക്കണക്കിന് രൂപയാണ് നഷ്ടപെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് 15 – ആം നിയമസഭയുടെ 8-ാം സമ്മേളനത്തിൽ UDF പ്രതിനിധി അടിയന്തിര പ്രമേയത്തിന് അവതണാനുമതി തേടിയെങ്കിലും നിഷേധിച്ചു. എന്നാൽ സംസ്ഥാന GST വകുപ്പ് VSSC, KSEB തുടങ്ങിയ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ കോടിക്കണക്കിന് രൂപ നഷ്ടം വരുന്നു എന്ന് മനസ്സിലാക്കുകയും. ഏതാണ്ട് 800 കോടി രൂപയുടെ ITC റിവേഴ്സൽ സാധ്യമാക്കി . തുടർന്ന് കഴിഞ്ഞ ജൂലൈ മാസം ഒരു ഇത് സംബന്ധിച്ച് സംസ്ഥാന GST വകുപ്പ് ഒരു SOP ഇറക്കുകയും പുതുതായി രൂപീകരിച്ച ടാക്സ് പെയർ വിങ്ങി നോട് ഇത്തരം ഫയലുകളിൽ അതിവ സുക്ഷ്മതയോടെ റിട്ടേൺ ഫയൽ ചെയ്യുവാൻ നികുതി ദായകർക്ക് നിർദേശം നൽകണമെന്നുമാണ്.
ഇത്തരത്തിലുള്ള നികുതി ദായകരുടെ ഒരു ലിസ്റ്റും എല്ലാ J C മാർക്കും നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരങ്ങിലുള്ള തിരുത്തലുകൾ വരുത്തുവാനുള്ള അവസരം വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യേണ്ട തീയ്യതിക്ക് മുമ്പ് പൂർത്തീകരിച്ചാലേ കേരളത്തിന് ലഭിക്കേണ്ട IG ST വിഹിതം േനടിയെടുക്കുവാൻ സാധിക്കൂ. എന്നാൽ ഇതിന് പകരം ഇത്തരം നികുതി ദായകർക്ക് റിട്ടേൺ ഫയൽ ചെയ്യുന്നതിന് പ്രത്യക പരിശീലനം നൽകുകയും 3 മാസത്തേക്കെങ്കിലും റിട്ടേൺ ഫയൽ ചെയ്യുന്ന അവസരത്തിൽ GST ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പ് വരുത്തുകൂടി ചെയ്താൽ ഭാവിയിൽ സംസ്ഥാനത്തിന് ഗുണം ചെയ്തേനെ.
ഇങ്ങനെ നികുതി വകുപ്പിന്റെ ദിശാ ബോധമില്ലാത്ത പ്രവർത്തനം മൂലം കഴിഞ്ഞ 6 വർഷം കൊണ്ട് ചുരുങ്ങിയത് ഒരു 50,000 കോടി രൂപ യെങ്കിലും IGST വിഹിതം നഷ്ടപ്പെട്ടിട്ടുണ്ട് ഇതിന് പകരം Adhoc സെറ്റിൽമെന്റിലൂടെ കിട്ടിയ കേവലം 4500 കോടി കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇത് കൂടാതെ GIFT പഠന റിപ്പോർട്ട് അനുസരിച്ചുള്ള 1:3 അനുപാതം അനുസരിച്ച് 2023 ജൂൺ വരെ ആകെ IGST വിഹിതം 59028 SGST വിഹിതം 57347 കോടി 1:3 അനുപാതത്തിൽ SGST കിട്ടേണ്ടത് 1,77,084 നഷ്ടം 1,19,737 കോടി അതായത് പ്രതിവർഷം 20,000 കോടി രൂപാ കഴിഞ്ഞ 6 വർഷം കൊണ്ട് നികുതി പിരിവിലെ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെട്ടു .