കെ.വി തോമസുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് വേണു രാജാമണി രാജിവെച്ചു. ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ വേണു രാജാമണിയുടെ കാലാവധി ഈ മാസം അവസാനിച്ചിരുന്നു.

2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

ചീഫ് സെക്രട്ടറിയുടെ റാങ്കിൽ ആയിരുന്നു നിയമനം.ശമ്പളം വേണ്ട ഓണറേറിയം മതി എന്നാണ് വേണു രാജാമണി പിണറായിയോട് പറഞ്ഞത്. ശമ്പളം ആവശ്യപ്പെട്ടാൽ പെൻഷൻ കിട്ടത്തില്ല. ഒന്നര ലക്ഷം രൂപ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ശമ്പളം വാങ്ങിയാൽ നഷ്ടപ്പെടും. അതുകൊണ്ടാണ് ഓണറേറിയം മതി എന്ന് വേണു രാജാമണി നിലപാട് എടുത്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണ്ടി വിദേശയാത്രകൾ സംഘടിപ്പിക്കുക, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബങ്ങളെ വിദേശ സന്ദർശനത്തിന് ഒപ്പം കൊണ്ട് പോകുക ഇത്യാദി കലാപരിപാടികളുമായി വേണു രാജാമണി ഡൽഹിയിൽ കളം നിറഞ്ഞു.