CrimeKerala

മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പീഡന പരാതി; സൗദി യുവതിയാണ് പരാതിക്കാരി

പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ സൗദി പൗരയായ യുവതിയുടെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

എന്നാൽ പ്രതി വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ഏഷ്യാനെറ്റ് ന്യൂസിനും ഇദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാൽ പരാതി 100 ശതമാനം വ്യാജമാണെന്നും തന്റെ കൈയ്യിലുള്ള തെളിവുകൾ ഉപയോഗിച്ച് കേസിനെ നേരിടുമെന്നും മല്ലു ട്രാവലർ ഫെയ്സ്ബുക്ക് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറെ നാളായി കൊച്ചിയിൽ താമസമാക്കിയ സൗദി യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് സുബാനവിടെ എത്തിയത്. ആ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും അവിടെ ഉണ്ടായിരുന്നു. കുറച്ചു സമയത്തിന് ശേഷം ഈ യുവാവ് പുറത്തേക്ക് പോയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. അതേസമയം പ്രതി സുബാൻ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു.

അതേസമയം, അഭിമുഖത്തിന് ക്ഷണിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി വ്യാജമാണെന്ന് വ്ലോഗർ മല്ലു ട്രാവലർ. ‘എന്റെ പേരിൽ ഒരു ഫേക്ക്‌ പരാതി വാർത്ത കണ്ടു. 100% ഫേക്ക്‌ ആണ്. മതിയായ തെളിവുകൾ കൊണ്ട്‌ അതിനെ നേരിടും. എന്നോട്‌ ദേഷ്യം ഉള്ളവർക്ക്‌ ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത്‌ എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്‌ , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു’. ഷക്കീർ സുബാൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.

അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കാണിച്ച് വെള്ളിയാഴ്ചയാണ് യുവതി പരാതി നൽകിയത്. സൗദി അറേബ്യൻ യുവതിയാണ് എറണാകുളം പൊലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *