കൊല്ലം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിപിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ആവശ്യപ്പെട്ടു.

പിണറായി വിജയൻ്റെ മൗനത്തെ വലിച്ചു കീറിയ വിധിയാണ് പുതുപള്ളിയിലേത്.ഉമ്മൻ ചാണ്ടിയുടെ മാനം, പിണറായി വിജയൻ്റെ മൗനത്തെ വലിച്ചു കീറിയെന്നുംഈ ഗവൺമെൻ്റ് മരിച്ചുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.ഇപ്പോൾ സർക്കാരിനെ കേരളത്തിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

പുതുപ്പള്ളിക്കാർ അതിൽ ആദ്യ റീത്ത് സമർപ്പിച്ചു. സ്ഥാനാർത്ഥിയെ നിർത്താതെ ഇരിക്കുന്നതായിരുന്നു ഇതിലും നല്ലതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഗുണ്ടകളെ വെച്ചുകൊണ്ട് ആരെയും ആക്ഷേപിക്കുന്ന രാഷ്ട്രീയമാണ് പിണറായി വിജയന്റേത്.

നന്മയുടെ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന തായിരുന്നു ഉമ്മൻചാണ്ടിയുടേത്.സിപിഎം ഒരിക്കലും പാഠം പഠിക്കില്ല. യു. ഡി എഫിന് ഉണ്ടായത് വലിയ വിജയമാണെന്നും നല്ല കമ്മ്യൂണിസ്റ്റുകാർ പോലും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.