പെരുമ്പാവൂരിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് വനിത ഡോക്ടർ മരിച്ചു. എം.സി റോഡിലായിരുന്നു അപകടം. കാഞ്ഞൂർ സ്വദേശി ജോസിന്റെ മകൾ ഡോക്ടർ ക്രിസ്റ്റി ജോസാണ് മരിച്ചത്. 44 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

കൂടെ ഉണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടിപ്പർ ലോറി പിറകിൽ വന്നിടിക്കുകയായിരുന്നു.

ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്. സംസ്‌കാരം പിന്നീട്. വല്ലം-പാറപ്പുറം പുതിയ പാലം വഴി ആശുപത്രിയിലേക്ക് പോകുന്നതിനായി വഴി കാണിക്കുന്നതിനാണ് പിതാവ് കൂടെ പോയത്. മാതാവ്: മേരി, സഹോദരങ്ങൾ ജെസ്റ്റി, സ്റ്റെഫിൻ.