
ഇംഗ്ലണ്ടുമായുള്ള ട്വൻ്റി 20 പരമ്പരയിലെ മൂന്നാമത്തെ മൽസരത്തിലും ഇന്ത്യക്ക് ടോസ്. കഴിഞ്ഞ 2 മൽസരത്തിലേയും പോലെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലാണ്.
ഓപ്പണർ ഫീൽ സാൾട്ടിൻ്റെ (5) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്. ഹാർദ്ദിക് പാണ്ഡെക്കാണ് വിക്കറ്റ്. നീണ്ട ഇടവേളക്ക് ശേഷം സ്റ്റാർ പേസ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. അര്‍ഷ്ദീപ് സിംഗിന് പകരമാണ് മുഹമ്മദ് ഷമി ടീമിലെത്തിയത്.
2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇംഗ്ലണ്ട് ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അഞ്ച് മൽസര പരമ്പരയിൽ ഇന്ത്യ (2-0) ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇതുവരെ 26 ട്വൻ്റി 20 മൽസരങ്ങളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. 15 മൽസരത്തിൽ ഇന്ത്യ ജയിച്ചു. ഇംഗ്ലണ്ട് ജയിച്ചത് 11 മൽസരത്തിലും.
ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജാമി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ധ്രുവ് ജൂറല്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.