
12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റില്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാൻഡേർഡ് കിഴിവുകൾ ഉൾപ്പെടെ 12.75 ലക്ഷം രൂപ വരെ നികുതി ഇല്ലാതാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി എംപിമാർ കരഘോഷത്തോടെയാണ് ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. (No income tax till Rs 12 lakh Nirmala Sitharaman)
നികുതി സ്ലാബുകൾ പുനരവലോകനം ചെയ്യുമെന്നും നിർമല സീതാരാമൻ പറഞ്ഞു (പുതിയ നികുതി വ്യവസ്ഥയിൽ മാത്രം ബാധകമാണ്).
പുതിയ സ്ലാബ് അനുസരിച്ച്:
- 8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനത്തിന് 10% നികുതി.
- 12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ 15% നികുതി.
- 16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ 20% നികുതി.
- 20 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ 25% നികുതി.
- 25 ലക്ഷം രൂപയ്ക്ക് മുകളിൽ 30% നികുതി.
ഇതെല്ലാം മധ്യവർഗത്തിന്റെ നികുതി ഭാരം ഗണ്യമായി കുറയ്ക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
TDS-ൻ്റെ ത്രെഷോൾഡ് തുകകൾ വർദ്ധിപ്പിക്കും, വയോധികൾക്കുള്ള പലിശയിലെ നികുതി കിഴിവ് പരിധി 50,000 രൂപയിൽ നിന്ന് 1,00,000 രൂപയായി ഇരട്ടിയാക്കും. കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, ഗുരുതര രോഗങ്ങള്‍ എന്നിവയ്ക്കുള്ള 36 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി 6 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് 5 ശതമാനം മാത്രം
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയ ബജറ്റാണിത്. മധ്യവർഗത്തിന്റെ ശക്തി വർധിപ്പിക്കുന്നതും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശക്തിപ്പെടുത്തുന്നതുമായ ബജറ്റാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ വിളവൈവിധ്യവും കാർഷിക ഉൽപാദനവും വർധിപ്പിക്കുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചന സംവിധാനം മെച്ചപ്പെടുത്തുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. 1.7 കോടി കർഷകർക്ക് ഈ പദ്ധതി സഹായകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു. പച്ചക്കറിപഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേക പദ്ധതി ഒരുക്കും.
ബിഹാറിനായി മഖാന ബോർഡ് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സസ്യാഹാരികളുടെ പ്രോട്ടീൻ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്ന മഖാന (ബിഹാറിലെ പ്രത്യേക തരം താമരവിത്ത്) ഉൽപാദനം, സംഭരണം, വിതരണം എന്നിവ ശക്തിപ്പെടുത്തുന്നതാണ് ഈ ബോർഡിന്റെ ലക്ഷ്യം. മഖാനയുടെ ഉൽപാദനത്തിനായി പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് ബിഹാർ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.