
Malayalam Media LIve
പൊങ്കാലക്കിടെ ഹൃദയാഘാതം: മുൻ സ്‌പെഷ്യൽ സെക്രട്ടറി ജി രാജേശ്വരി അന്തരിച്ചു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുൻ സ്‌പെഷ്യൽ സെക്രട്ടറി ജീ രാജേശ്വരി അന്തരിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മുൻ നേതാവും സെക്രട്ടേറിയറ്റ് വനിതാവേദിയുടെ മുൻ പ്രസിഡന്റുമായ ജി രാജേശ്വരി പൊതുഭരണ വകുപ്പിൽ നിന്നാണ് വിരമിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആറ്റുകാൽ പൊങ്കാലയിടുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.