CrimeKerala

ഓൺ‌ലൈനിൽ കോടതി ചേർന്നപ്പോൾ അഭിഭാഷകൻ്റെ നഗ്നതാ പ്രദർശനം; കേസ് എടുത്ത് പോലീസ്

തൊടുപുഴ: ഓൺലൈനായി കോടതി നടപടികൾ നടക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്നു പരാതി. കൊല്ലം ബാറിലെ അഭിഭാഷകനെതിരെ ആണ് പരാതി. അഭിഭാഷകനെതിരെ മുട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതി ഉദ്യോഗസ്ഥയുടെ പരാതിയിലാണു മുട്ടം പൊലീസ് കേസെടുത്തത്.

സെപ്റ്റംബർ 2നു രാവിലെ 11.45ന് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ വിഡിയോ കോൺഫറൻസ് നടക്കുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് വാദം നടക്കുന്നതിനിടെ അഭിഭാഷകൻ്റെ ഭാഗത്തുനിന്നു ശബ്ദം ഉയർന്നു. ഇത് കോടതി നടപടികൾ തടസ്സപ്പെടുത്തി. തുടർന്ന് മൈക്ക് ഓഫാക്കാൻ അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടു. ഇതിനിടെ സീറ്റിൽ നിന്നെഴുന്നേറ്റ പ്രസ്തുത അഭിഭാഷകൻ നഗ്നതാ പ്രദർശനം നടത്തിയെന്നാണു പരാതി.

Leave a Reply

Your email address will not be published. Required fields are marked *