NationalNews

അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവയ്പ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമൃത്സർ: സുവർണ ക്ഷേത്രത്തിൻ്റെ കവാടത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ മുൻ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ) ഭീകരൻ വെടിയുതിർത്തു. നരേൻ സിംഗ് ചൗര എന്ന അക്രമിയെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ കീഴടക്കി പോലീസിന് കൈമാറി.

മതപരമായ ശിക്ഷയുടെ ഭാഗമായി ക്ഷേത്ര കവാടത്തിൽ കാവൽക്കാരനായി സേവനമനുഷ്ഠിക്കുകയായിരുന്നു സുഖ്ബീർ ബാദൽ. സമീപത്തുനിന്നാണ് വെടിയുതിർത്തതെങ്കിലും ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. നീല ‘സേവാദർ’ യൂണിഫോമിൽ കുന്തവും പിടിച്ച് വീൽചെയറിലിരിക്കുന്ന ബാദൽ അക്രമി തോക്ക് പുറത്തെടുക്കുമ്പോള്‍ തന്നെ കുനിഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സമീപമുള്ള ക്ഷേത്ര ഭാരവാഹികൾ പെട്ടെന്ന് പ്രതികരിക്കുകയും വെടിയേറ്റയാളെ കീഴടക്കുകയും ചെയ്തു.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ വീല്‍ചെയറില്‍ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദല്‍. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്.

2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ്‌ ചൗരയാണ് അക്രമി. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി.രണ്ട് തവണയാണ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവയ്പ്പുണ്ടായത്. പ്രവേശന കവാടത്തിന്റെ മതിലിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചത്. സംഭവത്തിൽ ആ‌ർക്കും പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

സുഖ്ബീർ സിംഗിന്റെ അടുത്ത് നിന്ന് വെടിവച്ച ആളെ ഉടൻ ചുറ്റുമുള്ള ആളുകൾ ബലപ്രയോഗത്തിലൂടെ കീഴടക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുവർണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന്റെ അരികിൽ വീൽ ചെയറിൽ ഇരിക്കുകയായിരുന്നു സുഖ്ബീർ സിംഗ് ബാദൽ. നാരണയൺ സിംഗ് എന്നയാളാണ് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *