CrimeNational

1.5 ലക്ഷം രൂപയുടെ ഐ ഫോണ്‍ നല്‍കാന്‍ പോയ ഡെലിവറി ബോയി കൊല്ലപ്പെട്ടു

ലഖ്നൗ: ഐഫോണ്‍ വിതരണം ചെയ്യാന്‍ പോയ ഡെലിവറി ബോയ് കൊല്ലപ്പെട്ടു. നിഷാത്ഗഞ്ചിലെ ഡെലിവറി ബോയ് ഭരത് സാഹു (30) ആണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കള്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ക്യാഷ് ഓണ്‍ ഡെലിവറി പേയ്മെന്റ് ഓപ്ഷനിലൂടെ ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത വ്യക്തിക്ക് അത് കൊടുക്കാനായി സാഹു പോയത്. എന്നാല്‍ പിന്നീട് വീട്ടില്‍ സാഹു തിരിച്ചെത്തിയില്ല.

രണ്ട് ദിവസമായിട്ടും സാഹു വീട്ടില്‍ തിരിച്ചെത്താത്തതിനെ മാതാപിതാക്കള്‍ ചിന്‍ഹട്ട് പോലീസ് സ്റ്റേഷനില്‍ സാഹുവിനെ കാണാതായതായി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാഹുവിന്റെ കോള്‍ ഡീറ്റൈല്‍സ് സ്‌കാന്‍ ചെയ്ത് ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തായ ഗജാനന്റെ നമ്പര്‍ പോലീസ് കണ്ടെത്തി.

ഗജാനനെയും കൂടെ മറ്റൊരു സുഹൃത്തായ ആകാശിനെയും കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇരുവരും ചേര്‍ന്ന് സാഹുവിന്‍രെ കൈയ്യിലെ ഒരു ലക്ഷം രൂപയ്ക്കായി കഴുത്ത് ഞെരിച്ച് കൊന്നുവെന്നും ശേഷം അവര്‍ മൃതദേഹം ചാക്കില്‍ ഇട്ട് ഇന്ദിരാ കനാലില്‍ ഉപേക്ഷിച്ചുവെന്നും വെളിപ്പെടുത്തിയത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്താനാ യില്ലായെന്നും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സംഘത്തെ വിളിച്ച് അന്വേഷിക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശാങ്ക് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *