KeralaPolitics

സിദ്ധാർത്ഥിന്റെ മരണം : സിപിഎം ആരെയും സംരക്ഷിക്കില്ല ; എംവി ഗോവിന്ദൻ

തിരുവന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . കേസിലെ പ്രതികൾ എസ്എഫ്‌ഐ ആയാലും മുഖം നോക്കോതെ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പേരിൽ എസ്എഫ്ഐയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേ സമയം സിദ്ധാർഥനെ മരണത്തിൽ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും യൂണിവേഴ്‌സിറ്റി അധികൃതർ സസ്‌പെൻഡ് ചെയ്തു എന്നാണ് വിവരം . സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവ സമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *