Cinema

തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ച് നടന്‍ വിജയ്; ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാതാരം ദളപതി വിജയിക്ക് ഗംഭീര സ്വീകരണമൊരുക്കി ആരാധകർ. പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (GOAT) ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു വിജയ്.

താരത്തിന്റെ വരവറിഞ്ഞ് രാവിലെ മുതല്‍ ആളുകള്‍ വിമാനത്താവളത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്.

വിജയിയുടെ സന്ദര്‍ശനത്തോടനുബന്ദിച്ച് ഫാന്‍സ് നഗരത്തിലെ പല സ്ഥലങ്ങളിലും താരത്തിന്റെ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

മാര്‍ച്ച് 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ലൊക്കേഷന്‍. ചിത്രത്തിൻറെ ക്ലൈമാക്‌സ് രംഗമാണ് കേരളത്തില്‍ ചിത്രീകരിക്കുക. സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുൻപ് സ്ഥനലത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. 14 വർഷങ്ങൾക്ക് മുൻപ് കാവലന്‍ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തിൽ വന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *