KeralaNews

മുഖ്യമന്ത്രിയും കുടുംബവും ലോക ടൂറില്‍; മൂന്ന് രാജ്യങ്ങളിലായി വിനോദ സഞ്ചാരം

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വഴിയാണ് യാത്ര. യാത്ര സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇന്നു മുതല്‍ 12 വരെ ഇന്തോനേഷ്യയിലുണ്ടാകും.

12 മുതല്‍ 18 വരെ സിംഗപ്പൂരും 19 മുതല്‍ 21 വരെ യുഎഇയും സന്ദര്‍ശിക്കും. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലുദിവസം മുന്‍പ് ദുബായിയിലേക്ക് പോയിട്ടുണ്ട്. റിയാസിന് യാത്രാനുമതി 19 ദിവസത്തേയ്ക്കാണ്.

ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പരിപാടി നിശ്ചയിച്ചിട്ടുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി എന്ന് മടങ്ങുമെന്ന വിവരം അറിവായിട്ടില്ല.

One Comment

Leave a Reply

Your email address will not be published. Required fields are marked *