
ചാമ്പ്യൻസ് ട്രോഫി 2025 ഷെഡ്യൂൾ പ്രസിദ്ധികരിച്ച് ഐ.സി.സി.പാക്കിസ്ഥാനിലും ദുബായിലും ആയി നടക്കുന്ന മൽസരത്തിൽ 8 ടീമുകൾ പങ്കെടുക്കും.
പാക്കിസ്ഥാൻ, ഇന്ത്യ, ന്യൂസിലണ്ട്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് എ യിലെ ടീമുകൾ.
ഗ്രൂപ്പ് ബിയിൽ ദക്ഷിണ ആഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകളാണ്.
ഫെബ്രുവരി 19 ന് നടക്കുന്ന ആദ്യ മൽസരത്തിൽ പാക്കിസ്ഥാൻ ന്യൂസിലണ്ടിനെ നേരിടും. കറാച്ചിയാണ് ആദ്യ മൽസരത്തിൻ്റെ വേദി.
ഇന്ത്യയുടെ ആദ്യ മൽസരം ബംഗ്ലാദേശിനെതിരെയാണ്. ഫെബ്രുവരി 20 ന് ദുബായിൽ വച്ചാണ് ഇന്ത്യയുടെ ആദ്യ മൽസരം.
ഇന്ത്യയുടെ എല്ലാ മൽസരവും ദുബായിൽ വച്ചാണ്. ഫെബ്രുവരി 23നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മൽസരം.
ആദ്യ സെമി മൽസരത്തിന് ദുബായ് വേദി ആകും. രണ്ടാമത്തെ സെമിയും ഫൈനലും ലാഹോറാണ് വേദി. ഫൈനലിൽ ഇന്ത്യ എത്തിയാൽ വേദി ദുബായിലേക്ക് മാറ്റും.