
Kerala
ക്ഷേമ പെന്‍ഷന്‍ ഈ ആഴ്ച്ച തന്നെ. എല്‍ഡി എഫ് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 32,100 കോടി രൂപ
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ഇയാഴ്ച്ച തന്നെ നിങ്ങളുടെ കൈകളില്‍ ക്ഷേമ പെന്‍ഷന്‍ എത്തും. 1600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്കാണ് തുക ലഭിക്കുന്നത്.ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കും ബാക്കിയുള്ളവര്‍ക്ക് വീട്ടിലേയ്ക്കും തുക എത്തും.
എല്‍ഡി എഫ് സര്‍ക്കാര്‍ വന്നശേഷം 32,100 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തത്. കേരളം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണെങ്കിലും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ മാറ്റം വരില്ലെന്ന് മന്ത്രി വ്യക്തമാക്കി.