
സെക്സ് കാണുന്നവർക്ക് അവസാന മുന്നറിയിപ്പ്! തലച്ചോറിൽ പ്രവർത്തിക്കുന്നത് മയക്കുമരുന്ന് പോലെ
ലൈംഗിക വീഡിയോകൾ തലച്ചോറിൽ പ്രവർത്തിക്കുന്നത് മയക്കുമരുന്ന് പോലെ എന്ന് ഗവേഷകർ. അശ്ലീല വീഡിയോകൾക്ക് അടിമപ്പെടുന്ന പലരും യഥാർത്ഥ ലൈംഗിക ബന്ധങ്ങളെക്കാൾ അശ്ലീല ദൃശ്യങ്ങളിലാണ് ആവശ്യം കണ്ടെത്തുന്നവർ എന്ന് പഠനങ്ങള്‍ പറയുന്നു. ആസ്വാദനത്തിലുപരി ആവശ്യമാണ് ഇവരെ നയിക്കുന്നത്. ഇൻസെന്റീവ് മോട്ടിവേഷൻ എന്നറിയപ്പെടുന്ന ഈ ക്രമഭംഗം തന്നെയാണ് ലഹരി മരുന്നിന് അടിമപ്പെട്ടവരെയും നയിക്കുന്നത്.
മനുഷ്യരിൽ ലൈംഗിക വികാരത്തെ ഉണർത്താൻ സഹായിക്കുന്നത് തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഡോപാമിൻ എന്ന ന്യൂറോട്രാൻസ്മിറ്റർ ആണ്. ലളിതമായി പറഞ്ഞാൽ, ഇത് തലച്ചോറിലെ കോശങ്ങൾ (ന്യൂറോണുകൾ) തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഒരു രാസവസ്തുവാണ്. ഇതരലിംഗത്തിൽ പെട്ടവരുടെ സ്പർശമോ സാമീപ്യമോ ഉണ്ടാകുമ്പോൾ ഡോപാമിൻ തലച്ചോറിൽ ഉൽപാദിപ്പിക്കപ്പെടുന്നു ചെറിയ അളവിൽ ഇത് ഉൽപാദിപ്പിക്കപ്പെട്ടാലും മനുഷ്യർക്ക് ലൈംഗിക വികാരം ഉണരുന്നു, ലൈംഗിക ഉത്തേജനം ഉണ്ടാകുന്നു.
എന്നാൽ അവസരം കിട്ടുമ്പോൾ എല്ലാം ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആസ്വദിക്കുന്നവരിൽ ഡോപോമിൻ വലിയ അളവിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത് എതിർലിംഗത്തിൽ പെട്ടവരുടെ സ്പർശനം ഉണ്ടാകുമ്പോൾ ഉൽപാദിക്കപ്പെടുന്നതിനേക്കാൾ അധികമായി ലൈംഗിക വീഡിയോകൾ കാണുമ്പോൾ ഈ രാസത്വരകം ഉണ്ടാകുന്നത് എങ്ങനെയെന്നും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്.
യഥാർത്ഥത്തിൽ ഉണ്ടാകാൻ ഇടയുള്ള ലൈംഗിക ബന്ധമല്ല നെറ്റിലെ ചിത്രങ്ങളിലും വീഡിയോകളിലും തെളിയുന്നത് അശ്ലീല വീഡിയോകളിലെ ഇണകൾ യഥാർത്ഥ ലൈംഗിക സമ്പർക്കമല്ല നടത്തുന്നത് അവർ അഭിനയിക്കുകയാണ് അവരുടെ നിറം പിടിച്ച യാഥാർഥ്യമല്ലാത്ത കേളികളാണ് അമിതമായ ഡോപോമിനെ തലച്ചോറിൽ സൃഷ്ടിക്കുന്നത് വലിയ അളവിൽ ഡോപോമിൻ ഉൽപാദിപ്പിക്കപ്പെടുന്ന ആളുകളിൽ ചെറിയ അളവിൽ ഡോപോമിൻ ഉൽപാദിപ്പിക്കപ്പെട്ടാൽ എന്താകും സ്ഥിതി പോണ്‍ വീഡിയോകളിലും മറ്റും സെക്സ് ആസ്വദിക്കുന്നവരിൽ യഥാർത്ഥ സെക്സിനോട് വിരക്തി എന്ന അവസ്ഥ വന്നേക്കാം.
ലൈംഗിക പങ്കാളി എത്ര പണിപ്പെട്ടാലും വലിയ അളവിൽ ഇവരുടെ തലച്ചോറിൽ ഡോപോമിൻ ഉൽപാദിപ്പിക്കപ്പെടുകയുമില്ല അതായത് ലൈംഗിക പങ്കാളിയുടെ സാധാരണഗതിയിലുള്ള സ്പർശനമോ ഗന്ധമോ ഉത്തേജനത്തെ സഹായിക്കാതെ വരുന്നു എന്ന് സാരം.
ദിവസവും അരക്കുപ്പി അടിക്കുന്നവർക്ക് ഒരു ബിയർ കഴിച്ചാൽ കിക്ക് ഉണ്ടാകില്ലല്ലോ ഇവിടെയും ആ തത്വം തന്നെയാണെന്ന് ലളിതമായി പറയാം. ഇന്റർനെറ്റിലും മറ്റും സെക്സ് ആസ്വദിക്കുന്നവർ അങ്ങനെ യഥാർത്ഥ സെക്സ് ആസ്വദിക്കാൻ കഴിയാത്ത നിലയിൽ ആകുന്നു. ഇത്തരക്കാരുടെ ലൈംഗിക ജീവിതം താറുമാറാകും പങ്കാളിയിൽ നിന്നുള്ള വേർപെടലിൽ അല്ലെങ്കിൽ വിവാഹമോചനത്തിൽ കലാശിക്കും അതുകൊണ്ട് കഴിയുന്നതും പോണ്‍ വീഡിയോകള്‍ ഒഴിവാക്കുന്നതാണ് മികച്ച ലൈംഗിക ദാമ്പത്യ ജീവിതത്തിന് നല്ലത്.
ലൈംഗികതയിൽ ഡോപാമിന് പ്രധാന പങ്കുണ്ട്. ഡോപാമിൻ ലൈംഗികാസക്തി, ഉത്തേജനം, രതിമൂർച്ഛ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ പ്രതിഫല സംവിധാനത്തിൽ ഒരു പ്രധാന ന്യൂറോട്രാൻസ്മിറ്ററാണ്.
ലൈംഗികതയിൽ ഡോപാമിന്റെ പ്രാധാന്യം!
- ലൈംഗികാസക്തി (Sexual Desire): ലൈംഗികാസക്തിയും ലൈംഗികപരമായ ലക്ഷ്യങ്ങളോടുള്ള പ്രചോദനവും വർദ്ധിപ്പിക്കുന്നതിൽ ഡോപാമിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലൈംഗികപരമായ ഉത്തേജനം പ്രതീക്ഷിക്കുമ്പോൾ ഡോപാമിൻ തലച്ചോറിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നു.
- ഉത്തേജനം (Arousal): ലൈംഗിക ഉത്തേജനത്തിന്റെ ശാരീരിക പ്രക്രിയകളിലും ഡോപാമിന് പങ്കുണ്ട്. പുരുഷന്മാരിൽ ലിംഗോദ്ധാരണം സംഭവിക്കുന്നതിന് ഡോപാമിൻ പ്രധാനമാണ്.
- രതിമൂർച്ഛ (Orgasm): രതിമൂർച്ഛയുടെ സമയത്ത് തലച്ചോറിലെ വെൻട്രൽ ടെഗ്മെന്റൽ ഏരിയയിൽ (VTA) നിന്ന് ഡോപാമിൻ ധാരാളമായി പുറപ്പെടുന്നു. ഇത് രതിമൂർച്ഛയുമായി ബന്ധപ്പെട്ട തീവ്രമായ സന്തോഷത്തിനും സംതൃപ്തിക്കും കാരണമാകുന്നു.
രതിമൂർച്ഛയ്ക്ക് ശേഷം ഡോപാമിന്റെ അളവ് കുറയുകയും പ്രോലാക്റ്റിൻ എന്ന ഹോർമോൺ വർദ്ധിക്കുകയും ചെയ്യുന്നു, ഇത് ലൈംഗിക താൽപ്പര്യം കുറയ്ക്കാൻ സഹായിക്കുന്നു.
ചുരുക്കത്തിൽ, ലൈംഗിക താൽപ്പര്യം ഉണ്ടാകുന്നതിനും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും, രതിമൂർച്ഛ അനുഭവിക്കുന്നതിനും ഡോപാമിൻ അത്യാവശ്യമാണ്. ഡോപാമിന്റെ അളവിലുള്ള വ്യതിയാനങ്ങൾ ലൈംഗിക താൽപ്പര്യക്കുറവ്, ഉദ്ധാരണക്കുറവ്, രതിമൂർച്ഛയിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയ ലൈംഗിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം.