CricketIPLSports

പന്തുവാവയുടെയും ഹിറ്റ്മാന്റെയും മികച്ചപ്രകടനം പ്രതീക്ഷിച്ച് ആരാധകർ – ഇന്ന് മുംബൈ Vs ലക്നൗ | IPL 2025 MI Vs LSG

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ഇന്നത്തെ മൽസരം മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജെയ്ൻ്റസും തമ്മിൽ. ടീം വിജയങ്ങൾക്കപ്പുറം ഹിറ്റ്മാൻ രോഹിത് ശർമ്മയുടെയും ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്തിൻ്റെയും പ്രകടനങ്ങളാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ സീസണിൽ കഴിഞ്ഞ മൂന്നു മൽസരങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇരു താരങ്ങൾക്കും കഴിഞ്ഞിരുന്നില്ല. മുംബൈ ഇൻഡ്യൻസിനെതിരെ മികച്ച വിജയ ചരിത്രമാണ് ലക്നൗ സൂപ്പർ ജെയ്ൻസിനുള്ളത്. ആറു തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് മൽസരങ്ങളും വിജയിച്ചത് ലക്നൗ ആയിരുന്നു.

ലക്നൗവിൻ്റെ ഹോം ഗ്രൗണ്ടായ ഏകനാ സ്റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്.
ബൗളർമാർക്ക് മികച്ച പിന്തുണ ഏറ്റവും കൂടുതൽ നൽകുന്ന ഐപിഎൽ വേദികളിൽ മുൻപന്തിയിലാണു ഈ സ്റ്റേഡിയം. കഴിഞ്ഞ മൽസരത്തിൽ ഈ ഭയം മനസിൽ ഉണ്ടായിട്ടായിരിക്കണം ലക്നൗ ബാറ്റർമാർ ക്രീസിൽ വന്നത് എന്ന കാര്യം അവരുടെ റൺറേറ്റ് വെളിപ്പെടുത്തുന്നുണ്ട്.

എന്നാൽ അൽപം പോലും പേടിയില്ലാതെ ബാറ്റു വീശിയ പഞ്ചാബ് ബാറ്റർമാർ മികച്ച വിജയം നേടിയെടുക്കുകയായിരുന്നു. അഞ്ചു തവണ ഐപിഎൽ കിരീടം ചൂടിയ മുംബൈ ഇൻഡ്യൻസ് ഈ സിസണിലെ വിജയക്കുതിപ്പിന് തുടക്കമിട്ടത് കഴിഞ്ഞ മൽസരത്തിലാണ്. ഇൻഡ്യൻ പ്രീമിയർ ലീഗിലെ വിലയേറിയ താരങ്ങളിൽ ഒരാളായ ഋഷഭ് പന്തിന് ആദ്യമൽസരങ്ങളിൽ കാര്യമായ സംഭാവന ഒന്നും നൽകാനാകാത്തത് ടീം മാനേജ്മെൻ്റിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.