CinemaNews

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഒടുവിൽ തീയറ്ററുകളിലേക്ക്

പായല്‍ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിലെമ്പാടും തിയേറ്റര്‍ റിലീസിനെത്തുന്നു. 2024 നവംബര്‍ 22-നാണ് ചിത്രം തീയറ്ററിലെത്തുക. റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യുക.

ചിത്രം ആദ്യമായാണ് ഇന്ത്യയിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രം ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് & ചീസ്, അനതർ ബർത്ത് എന്നീ ബാനറുകൾ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *