
Kerala
കേരള ബാങ്കില്‍ 2 ലക്ഷം രൂപ ബാധ്യത; ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു
കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന് പിന്നാലെ കണ്ണൂരില്‍ ക്ഷീരകര്ഷകന് ആത്മഹത്യചെയ്തു. കൊളക്കാട് സ്വദേശി എം.ആര്. ആല്‍ബര്‍ട്ടാണ് ജീവനൊടുക്കിയത്.

കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനുമായ ആല്‍ബര്‍ട്ട് 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു. കഴിഞ്ഞ മാസമാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ന് രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കണ്ടെത്തിയത്.
ഭാര്യ വത്സ പള്ളിയില്‍ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് 2 ലക്ഷത്തിലധികം രൂപയുടെ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്മക്കളാണ് ആല്‍ബര്‍ട്ടിന്.
- കേരള സർക്കാരിന് കീഴിൽ കമ്പനി സെക്രട്ടറി ആകാം: ആകർഷകമായ ശമ്പളത്തിൽ അവസരം
- കെ-ഡിസ്കിൽ ഡാറ്റാ അനലിസ്റ്റ് ആകാം; 40,000 രൂപ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം
- സിവിൽ സർവീസ് സ്വപ്നമാണോ? കേരള സിവിൽ സർവീസ് അക്കാദമിയിൽ പുതിയ ബാച്ചുകൾ; ഇപ്പോൾ അപേക്ഷിക്കാം
- പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ഓഫീസിൽ അസിസ്റ്റന്റ് ആകാം; ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
- ഇന്ത്യൻ ‘അസ്ത്ര’ മിസൈലുകൾ ഇനി അർമേനിയൻ യുദ്ധവിമാനങ്ങളിലും; ചർച്ചകൾ അന്തിമഘട്ടത്തിൽ