Cinema

പുഷ്പ ദി റൂൾ : ലോകമറിയാൻ ഇനി 75 ദിനങ്ങൾ മാത്രം

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2 : ദി റൂൾ എന്നതിൽ ഒട്ടും തന്നെ സംശയമില്ല. ഹരം കൊള്ളിക്കുന്ന ഗാനങ്ങളും ടീസറുകളും പുറത്തിറങ്ങിയതിന് പിന്നാലെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ട് സിനിമയുടെ അണിയറപ്രവർത്തകർ. ലോകം പുഷ്പയെ കാണുവാൻ ഇനി 75 ദിവസങ്ങൾ മാത്രം. ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സാണ് പോസ്റ്റര്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്‌ഷനോട് കൂടിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്’

പോസ്റ്റ് ഇങ്ങനെ :

പുഷ്പയെയും അദ്ദേഹത്തിന്റെ സമാനതകള്‍ ഇല്ലാത്ത പ്രഭാവലയവും ബിഗ് സ്‌ക്രീനില്‍ കാണുവാൻ ഇനി 75 ദിവസങ്ങൾ മാത്രം. ഇന്ത്യൻ സിനിമ ചരിത്രത്തിൽ അഭൂതപൂർവ്വമായ ഒരു അധ്യായം ദി റൂൾ അടയാളപ്പെടുത്തും. ഡിസംബർ 6 ന് ചിത്രം തീയറ്ററുകളിൽ എത്തും.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിലെത്തുന്നത്. രണ്ടാം പതിപ്പിൽ ഫഹദ് – അല്ലു അർജുന് കോംബോ കൂടുതൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

Leave a Reply

Your email address will not be published. Required fields are marked *